Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DEEPIKA EDITORIAL

തീ​​വ്ര​​വാ​​ദ​​കൃ​​ഷി​​യു​​ടെ പാ​​ക് വി​​ള​​വെ​​ടു​​പ്പ്

ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​ത്തെ ന​​ട്ടു​​വ​​ള​​ർ​​ത്തി ലോ​​ക​​മെ​​ങ്ങും ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന ര​​ണ്ടു രാ​​ഷ്‌​​ട്ര​​ങ്ങ​​ൾ തീ​​വ്ര​​വാ​​ദ ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടു​​ക​​യും അ​​പ​​ല​​പി​​ക്കു​​ക​​യു​​മൊ​​ക്കെ ചെ​​യ്യു​​ന്ന കാ​​ഴ്ച​​യ്ക്കാ​​ണ് ലോ​​ക​​മി​​പ്പോ​​ൾ സാ​​ക്ഷ്യം വ​​ഹി​​ക്കു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് ത​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള തീ​​വ്ര​​വാ​​ദ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ തി​​രി​​ച്ച​​ടി​​യാ​​യി അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ആ​​ക്ര​​മി​​ച്ച് തീ​​വ്ര​​വാ​​ദ ഒ​​ളി​​ത്താ​​വ​​ള​​ങ്ങ​​ൾ ന​​ശി​​പ്പി​​ച്ചെ​​ന്നു പാ​​കി​​സ്ഥാ​​ൻ അ​​റി​​യി​​ച്ച​​ത്.

പ​​ക്ഷേ, അ​​തു തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രേ​​യു​​ള്ള തി​​രി​​ച്ച​​റി​​വ​​ല്ല, ര​​ണ്ടു തീ​​വ്ര​​വാ​​ദ കൃ​​ഷി​​ക്കാ​​ർ ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​മാ​​ണ്. എ​​ന്താ​​യാ​​ലും മ​​ത​​ഭ്രാ​​ന്ത​​ർ ഒ​​ന്നി​​ക്കു​​ന്പോ​​ഴു​​ള്ള​​ത്ര നാ​​ശം ത​​മ്മി​​ല​​ടി​​ക്കു​​ന്പോ​​ൾ മ​​റ്റു​​ള്ള​​വ​​ർ​​ക്കി​​ല്ല. മ​​ത​​ഭ്രാ​​ന്തി​​നെ രാ​​ഷ്‌​​ട്രീ​​യ വ​​ള​​ർ​​ച്ച​​യ്ക്കു​​വേ​​ണ്ടി​​യോ മ​​ത​​ബോ​​ധ​​ത്താ​​ലോ ആ​​രു വ​​ള​​ർ​​ത്തി​​യാ​​ലും അ​​തു താ​​ത്കാ​​ലി​​ക നേ​​ട്ട​​ങ്ങ​​ൾ​​ക്ക​​പ്പു​​റം സ​​മാ​​ധാ​​ന​​ത്തെ​​യും വി​​ക​​സ​​ന​​ത്തെ​​യും രാ​​ജ്യ​​ത്തി​​ന്‍റെ കെ​​ട്ടു​​റ​​പ്പി​​നെ​​യും അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​മെ​​ന്ന​​ത് ച​​രി​​ത്ര​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നും ഉ​​ൾ​​പ്പെ​​ടെ തീ​​വ്ര​​വാ​​ദം വ​​ള​​ർ​​ത്തു​​ന്ന ഒ​​രു രാ​​ജ്യ​​വും ര​​ക്ഷ​​പ്പെ​​ട്ടി​​ട്ടി​​ല്ല.

നം​​ഗാ​​ർ​​ഹ​​ർ, പ​​ക്തി​​ക എ​​ന്നീ അ​​തി​​ർ​​ത്തി പ്ര​​വി​​ശ്യ​​ക​​ളി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ വ്യോ​​മാ​​ക്ര​​മ​​ണം. പാ​​ക്കി​​സ്ഥാ​​നി​​ലെ ബ​​ജൗ​​ർ ജി​​ല്ല​​യി​​ലെ സു​​ര​​ക്ഷാ പോ​​സ്റ്റി​​ലേ​​ക്ക് സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ നി​​റ​​ച്ച വാ​​ഹ​​നം ഇ​​ടി​​ച്ചു​​ക​​യ​​റ്റി 11 സൈ​​നി​​ക​​രും ഒ​​രു കു​​ട്ടി​​യും കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണ് ആ​​ക്ര​​മ​​ണം. 70 തീ​​വ്ര​​വാ​​ദി​​ക​​ളെ വ​​ധി​​ച്ചെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ക്ക​​മു​​ള്ള പൗ​​ര​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്ന് താ​​ലി​​ബാ​​ൻ അ​​റി​​യി​​ച്ചു.

പാ​​ക്കി​​സ്ഥാ​​നെ ആ​​ക്ര​​മി​​ക്കു​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ അ​​ഭ​​യം ന​​ല്കു​​ന്ന​​തി​​നു​​ള്ള മ​​റു​​പ​​ടി​​യാ​​ണി​​തെ​​ന്ന് പാ​​ക് വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. പ​​ഹ​​ൽ​​ഗാം ആ​​ക്ര​​മ​​ണ​​ത്തി​​നു പാ​​കി​​സ്ഥാ​​നി​​ൽ ക​​യ​​റി തി​​രി​​ച്ച​​ടി​​ച്ച ഇ​​ന്ത്യ പ​​റ​​ഞ്ഞ അ​​തേ മ​​റു​​പ​​ടി. സ​​മാ​​ന ആ​​രോ​​പ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ഒ​​ക്‌​​ടോ​​ബ​​റി​​ലും പാ​​ക് സേ​​ന അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ആ​​ക്ര​​മി​​ക്കു​​ക​​യും അ​​ഫ്ഗാ​​ൻ പ്ര​​ത്യാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. 2021ൽ ​​അ​​മേ​​രി​​ക്ക​​ൻ സേ​​ന പി​​ൻ​​വാ​​ങ്ങി​​യ​​തു​​മു​​ത​​ൽ ഈ ​​തീ​​വ്ര​​വാ​​ദ കൊ​​ടു​​ക്ക​​ൽ വാ​​ങ്ങ​​ലു​​ക​​ൾ സ​​ജീ​​വ​​മാ​​ണ്.

പാ​​ക് താ​​ലി​​ബാ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന തെ​​ഹ്‌​​രി​​ക്-ഇ-​താ​​ലി​​ബാ​​ൻ, ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്-ഖു​​റാ​​സാ​​ൻ പ്ര​​വി​​ശ്യ ഭീ​​ക​​ര​​രു​​ടെ ഏ​​ഴു താ​​വ​​ള​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്. പാ​​ക്കി​​സ്ഥാ​​ൻ തീ​​റ്റി​​പ്പോ​​റ്റു​​ന്ന​​തും ഐ​​ക്യ​​രാ​​ഷ്‌​​ട്ര​​സ​​ഭ ഭീ​​ക​​ര സം​​ഘ​​ട​​ന​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തു​​മാ​​യ ല​​ഷ്‌​​ക​​ർ-​​ഇ-​​തോ​​യി​​ബ​​യും അ​​തി​​ന്‍റെ ശാ​​ഖ​​യാ​​യ റെ​​സി​​സ്റ്റ​​ൻ​​സ് ഫ്ര​​ണ്ടു​​മാ​​ണ് (ടി​​ആ​​ർ​​എ​​ഫ്) 2025 ഏ​​പ്രി​​ലി​​ൽ കാ​​ഷ്മീ​​രി​​ലെ പ​​ഹ​​ൽ​​ഗാ​​മി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ഇ​​ന്ത്യ അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​ത്തെ​​ത്തി തി​​രി​​ച്ച​​ടി​​ക്കു​​ക​​യും ചെ​​യ്തു. അ​​തി​​നെ​​തി​​രേ ലോ​​ക​​വേ​​ദി​​ക​​ളി​​ലെ​​ല്ലാം പ​​രാ​​തി​​യു​​മാ​​യി അ​​ല​​ഞ്ഞു​​ന​​ട​​ന്ന പാ​​ക്കി​​സ്ഥാ​​ൻ ഇ​​പ്പോ​​ൾ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ക​​ട​​ന്നു​​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്നു.

തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​യും സം​​ഭ​​വ​​ത്തെ അ​​പ​​ല​​പി​​ച്ചു. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ തീ​​വ്ര​​വാ​​ദി​​ക​​ളോ​​ടു​​ള്ള സ​​ഹാ​​നു​​ഭൂ​​തി​​യ​​ല്ല, അ​​ടു​​ത്ത​​യി​​ടെ അ​​വ​​രു​​മാ​​യി സ്ഥാ​​പി​​ച്ച ന​​യ​​ത​​ന്ത്ര ബ​​ന്ധ​​വും ഇ​​ന്ത്യ​​ക്കെ​​തി​​രേ ഭീ​​ക​​ര​​രെ വ​​ള​​ർ​​ത്തു​​ന്ന ശ​​ത്രു​​വി​​ന്‍റെ ശ​​ത്രു​​വി​​നോ​​ടു​​ള്ള മൈ​​ത്രി​​യും മാ​​ത്ര​​മാ​​ണെ​​ന്നേ ക​​രു​​താ​​നാ​​കൂ. പാക്കിസ്ഥാ​​ൻ ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി ത​​ലാ​​ൽ ചൗ​​ധ​​രി പ​​റ​​യു​​ന്ന​​തു കേ​​ൾ​​ക്ക​​ണം: “അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ഏ​​റെ​​ക്കാ​​ല​​മാ​​യി തീ​​വ്ര​​വാ​​ദം ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ക​​യാ​​ണ്. ത​​ങ്ങ​​ളു​​ടെ പൗ​​ര​​ന്മാ​​രു​​ടെ ജീ​​വ​​നും സ്വ​​ത്തും സം​​ര​​ക്ഷി​​ക്കാ​​ൻ ത​​ങ്ങ​​ൾ​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട്.” പ​​ക്ഷേ, ത​​ങ്ങ​​ൾ തീ​​വ്ര​​വാ​​ദം ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് അ​​ത്ത​​രം അ​​വ​​കാ​​ശ​​ങ്ങ​​ളു​​ള്ള​​താ​​യി അ​​വ​​ർ​​ക്കു തോ​​ന്നു​​ന്നി​​ല്ല.

തീ​​വ്ര​​വാ​​ദ​​സം​​ഘ​​ട​​ന​​ക​​ളെ പ​​ണ​​വും ആ​​യു​​ധ​​വും ന​​ൽ​​കി വ​​ള​​ർ​​ത്തി ഇ​​ന്ത്യ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന പാ​​ക്കി​​സ്ഥാ​​ൻ, ആ​​ഗോ​​ള​​തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ ഏ​​ഷ്യ​​ൻ ഫാ​​ക്ട​​റി​​യും സ്ത്രീ​​ക​​ളു​​ടെ ത​​ട​​വ​​റ​​യും ഇ​​സ്‌​​ലാ​​മി​​ക മ​​ത​​മൗ​​ലി​​ക​​വാ​​ദ​​ത്തി​​ന്‍റെ വി​​സ്മ​​യ​​വു​​മാ​​യ അ​​ഫ്ഗാ​​നെ ആ​​ക്ര​​മി​​ക്കു​​ന്പോ​​ൾ ജ​​നാ​​ധി​​പ​​ത്യ-​​മ​​തേ​​ത​​ര ലോ​​ക​​ത്തി​​ന് കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​നി​​ല്ല. ര​​ണ്ടും തീ​​വ്ര​​വാ​​ദ സാ​​ഹോ​​ദ​​ര്യം പ​​ങ്കു​വ​​യ്ക്കു​​ന്ന​​വ​​രാ​​ണ്. ലോ​​ക​​സ​​മാ​​ധാ​​നം കെ​​ടു​​ത്തു​​ക മാ​​ത്ര​​മ​​ല്ല, സ്വ​​ന്തം ജ​​ന​​ങ്ങ​​ളെ അ​​ത് അ​​പ​​രി​​ഷ്കൃ​​ത ലോ​​ക​​ത്ത് ത​​ള​​ച്ചി​​ടു​​ക​​യും ചെ​​യ്യു​​ന്നു.

പാ​​ക്കി​​സ്ഥാ​​നി​​ലെ താ​​ലി​​ബാ​​ൻ കേ​​ന്ദ്ര​​മാ​​യി​​രു​​ന്ന സ്വാ​​ത് താ​​ഴ്‌​​വ​​ര​​യി​​ൽ സ്കൂ​​ളി​​ൽ പോ​​യ​​തി​​നും താ​​ലി​​ബാ​​നെ വി​​മ​​ർ​​ശി​​ച്ച​​തി​​നും വെ​​ടി​​യേ​​റ്റു​വീ​​ഴു​​ക​​യും പി​​ന്നീ​​ട് അ​​തി​​ജീ​​വി​​ച്ച് ല​​ണ്ട​​നി​​ൽ താ​​മ​​സ​​മാ​​ക്കു​​ക​​യും ചെ​​യ്ത മ​​ലാ​​ല യൂ​​സ​​ഫ് സാ​​യി​​യു​​ടെ വാ​​ക്യം വി​​ല​​പ്പെ​​ട്ട​​താ​​ണ്. “തീ​​വ്ര​​വാ​​ദി​​യെ തോ​​ക്കു​​ക​​ൾ​​കൊ​​ണ്ടു കൊ​​ല്ലാ​​നാ​​കും. പ​​ക്ഷേ, തീ​​വ്ര​​വാ​​ദ​​ത്തെ കൊ​​ല്ലാ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നേ ക​​ഴി​​യൂ.” തീ​​വ്ര​​വാ​​ദ​​ത്തി​​നു​​ള്ള മ​​രു​​ന്ന് അ​​തി​​ലും ല​​ളി​​ത​​മാ​​യി മ​​റ്റാ​​രും കു​​റി​​ച്ചി​​ട്ടി​​ല്ല. മ​​ലാ​​ല പ​​റ​​ഞ്ഞ​​ത്, മ​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രി​​ക്കി​​ല്ല.

Editorial

ആ​ലി​ൻ; നോ​മ്പിനൊ​രു സ്നേ​ഹ​വി​ഭൂ​തി

ഇ​ല​പൊ​ഴി​യും കാ​ല​മാ​ണ്. പ​ക്ഷേ, ന​മ്മു​ടെ​യാ​രു​ടെ​യും മ​ന​സി​ൽ​നി​ന്നു സ്നേ​ഹ​ത്തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഇ​ല​യും വീ​ണി​ട്ടി​ല്ല. കാ​ര​ണം, വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെത്തു​ട​ർ​ന്നു നാ​ലു പേ​ർ​ക്കാ​യി അ​വ​യ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാം എ​ന്ന 10 മാ​സം തി​ക​യാ​ത്ത കു​ഞ്ഞി​നെ​യോ​ർ​ത്ത് മി​ഴി​ ന​ന​യാ​ത്ത​വ​രി​ല്ല. സ്നേ​ഹ-​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ഒ​രൊ​റ്റ ചി​റ​ക​ടി​ക്കു​മു​ന്നി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യി​രു​ന്ന നാം ​അ​ലി​ഞ്ഞു​പോ​യി. ക്രൈ​സ്ത​വ​ർ ഇ​ന്നു വ​ലി​യ​നോ​ന്പി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണ്. ആ​ലി​ൻ തു​റ​ന്നി​ട്ട സ്നേ​ഹ​സം​സ്കാ​ര​ത്തി​ന്‍റെ കി​ളി​വാ​തി​ൽ​ക്ക​ൽ​നി​ന്നാ​ക​ട്ടെ തു​ട​ക്കം. ജാ​തി-​മ​ത-​രാ​ഷ്‌​ട്രീ​യ​ങ്ങ​ളു​ടെ പേ​രി​ലൊ​ന്നും സ​ഹ​ജീ​വി​ക​ളെ വെ​റു​ക്കാ​ത്ത മ​നു​ഷ്യ​രാ​കാ​ൻ ആ​ലി​ൻ​സ്മ​ര​ണ സ്നേ​ഹ​വി​ഭൂ​തി​യാ​ക​ട്ടെ.

ഫെ​ബ്രു​വ​രി അ​ഞ്ചി​ന്, അ​മ്മ​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം കാ​റി​ൽ പോ​ക​വേ കോ​ട്ട​യം പ​ള്ളം എം​സി റോ​ഡി​ൽ എ​തി​രേ​വ​ന്ന കാ​റി​ടി​ച്ചാ​ണ് മ​ല്ല​പ്പ​ള്ളി കോ​ഴ​ഞ്ചേ​രി അ​രു​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ൾ ആ​ലി​ൻ ഷെ​റി​നു പ​രി​ക്കേ​റ്റ​ത്. ചി​കി​ത്സ​യി​ലി​രി​ക്കേ 13ന് ​ഉ​ച്ച​യോ​ടെ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണും ഷെ​റി​നും ഏ​ക​മ​ക​ളു​ടെ അ​വ​യ​വ​ദാ​ന​ത്തി​നു തീ​രു​മാ​നി​ച്ച​ത്. ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ, ഹൃ​ദ​യ​വാ​ൽ​വ്, ര​ണ്ട് നേ​ത്രപ​ട​ല​ങ്ങ​ൾ എ​ന്നി​വ ദാ​നം ചെ​യ്ത​തു.

10 വ​യ​സു​കാ​രി ശ്രേ​യ വൃ​ക്ക​ക​ളും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ധ്രി​യ ക​ര​ളും സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി മാ​റി​യ ആ​ലി​നി​ന്‍റെ സം​സ്കാ​രം ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ നടന്നു. ഏ​ക​മ​ക​ളു​ടെ നി​ശ്ച​ല​മാ​യ ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്ന് അ​വ​ളു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച മാ​താ​പി​താ​ക്ക​ളാ​ണ് അ​രു​ണും ഷെ​റി​നും. അ​വ​ർ കേ​ര​ള​ത്തി​നു കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യു​ടെ അ​വ​യ​വ​ങ്ങ​ൾ മാ​ത്ര​മ​ല്ല, സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ്പ​ന്ദി​ക്കു​ന്ന സു​വി​ശേ​ഷ​മാ​ണ്. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മ​സ്തി​ഷ്ക​മ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന വി​ദ്വേ​ഷ​ത്തി​ന്‍റെ അ​പ​ക​ട​കാ​ല​ത്ത് ഇ​തി​ൽപ്പ​ര​മൊ​രു സ്നേ​ഹ​ശ​സ്ത്ര​ക്രി​യ​യു​മി​ല്ല. സു​ഖം പ്രാ​പി​ക്കാ​ൻ ന​മു​ക്ക് ഒ​ര​വ​സ​രം​കൂ​ടി ല​ഭി​ച്ചി​രി​ക്കു​ന്നു.

ത​ന്‍റെ സ​ഹ​ജീ​വി​ക​ളാ​യ ചി​ല കു​രു​ന്നു ജീ​വ​നു​ക​ൾ​ക്ക് പു​ന​ർ​ജ​ന്മ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി​യാ​ണ് ആ​ലി​ൻ ഷെ​റി​ൻ എ​ന്ന കു​ഞ്ഞു​മാ​ലാ​ഖ വി​ട​പ​റ​ഞ്ഞ​തെ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്. അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ൾ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം ഈ ​ലോ​കം മ​നോ​ഹ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു​ത​ന്നെ ഇ​തു​പോ​ലെ​യു​ള്ള നി​സ്വാ​ർഥ സ്നേ​ഹ​ങ്ങ​ളു​ടെ നി​റ​വെ​ളി​ച്ചം കൊ​ണ്ടാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത​യി​ടെ​പോ​ലും മ​ര​ണ​ത്തെ വെ​ളി​ച്ച​മാ​ക്കി പ​റ​ന്ന​ക​ന്ന​വ​ർ പ​ല​രു​ണ്ട്.

സ്വി​മ്മിം​ഗ്പൂ​ളി​ൽ കാ​ൽ തെ​റ്റി​വീ​ണ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന്‍റെ ന​ഷ്ട​മാ​യി വി​ട​പ​റ​ഞ്ഞ കോ​ഴി​ക്കോ​ട്ടെ ഡോ. ​അ​ശ്വി​ൻ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ നാ​ലു​പേ​ർ​ക്കു പു​തു​ജീ​വ​നേ​കി. അ​തി​നു തൊ​ട്ടു​മു​ന്പ് ന​വം​ബ​റി​ലാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി റോ​സ​മ്മ​യു​ടെ അ​വ​യ​വ​ങ്ങ​ൾ അ​ഞ്ചു​പേ​ർ​ക്കു പു​ന​ർ​ജ​ന്മ​മാ​യ​ത്. ഒ​ക്‌ടോ​ബ​റി​ൽ, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​സ്തി​ഷ്‌​കമ​ര​ണം സം​ഭ​വി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജ​യി​ൽ ഓ​ഫീ​സ​ർ എ.​ആ​ര്‍. അ​നീ​ഷി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ എ​ട്ടു​ പേ​ർ​ക്കു പു​തു​ജീ​വ​നാ​യി.

നി​ര​വ​ധി മ​നു​ഷ്യ​രും അ​വ​രു​ടെ ബ​ന്ധുക്ക​ളും മ​റ്റു​ള്ള​വ​ർ​ക്കു സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ഒ​രു​പ​റ്റം മ​നു​ഷ്യ​ർ, മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നെ​ടു​ത്തും വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചും ക​ലാ​പ​ത്തീ പ​ട​ർ​ത്തി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷം വി​ത​ച്ചും നാ​ടു​നി​ര​ങ്ങു​ക​യാ​ണ്. അ​വ​രോ​ടാ​ണ്, അ​നേ​ക​ർ​ക്കു ജീ​വ​ൻ പ​ങ്കു​വ​ച്ച് അ​കാ​ല​ത്തി​ൽ ഭൂ​മി​വി​ട്ട ആ​ലി​ൻ എ​ന്ന കു​ഞ്ഞു​മാ​ലാ​ഖ മു​ത​ൽ നി​ര​വ​ധി​പ്പേ​ർ, മ​നു​ഷ്യ​ർ ഒ​രൊ​റ്റ കു​ല​മാ​ണേ എ​ന്നോ​ർ​മി​പ്പി​ക്കു​ന്ന​ത്. മ​ത്സ്യ-​മാം​സാ​ദി​ക​ളു​ടെ സം​യ​മ​ന​പ​ട്ടി​ക​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല നോ​ന്പി​ന്‍റെ ആ​ത്മാ​വെ​ന്നു​കൂ​ടി​യാ​ണ് അ​തി​ന്‍റെ ഉ​ള്ള​ട​ക്കം.

“ഇ​താ നി​ങ്ങ​ൾ​ക്കാ​യി മു​റി​ക്ക​പ്പെ​ട്ട എ​ന്‍റെ ശ​രീ​രം” എ​ന്ന ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ മാ​ഗ്ന​കാ​ർ​ട്ട​യി​ൽ സ്വ​ന്തം ശ​രീ​രം​കൊ​ണ്ട് ഒ​പ്പു​വ​ച്ച​വ​രി​ലെ മാ​ലാ​ഖ​ക്കു​ഞ്ഞാ​ണ് ആ​ലി​ൻ ഷെ​റി​ൻ. അ​വ​ളു​ടെ മ​ര​ണം സ​ഹ​ജീ​വി​ക​ൾ​ക്ക് ഉ​യി​ർ​പ്പാ​യി. കു​ഞ്ഞേ... വി​ദ്വേ​ഷ​ത്തി​ന്‍റെ​യീ ഗ്രീ​ഷ്മ​കാ​ല​ത്ത്, നി​ന്‍റെ​യോ​ർ​മ​യൊ​ന്നു​മ​തി വി​ഭൂ​തി​യാ​ൽ മു​ദ്ര​വ​യ്ക്ക​പ്പെ​ട്ട ഈ ​നോ​ന്പു​കാ​ലം ഉ​ത്ഥാ​ന​ത്തി​ന്‍റെ ചി​റ​കി​ലു​യ​രാ​ൻ.

Editorial

“ഹ​മാ​രാ നാം ​ഭീ ദീ​പ​ക് ഹൈ”

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യം ഒ​രു ഹീ​റോ​യെ ക​ണ്ടു. പേ​ര് ദീ​പ​ക് കു​മാ​ർ എ​ന്നാ​ണെ​ങ്കി​ലും വ​യോ​ധി​ക​നാ​യ ഒ​രു മു​സ്‌​ലിം വ്യാ​പാ​രി​യെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ച്ച വ​ർ​ഗീ​യ കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ നെ​ഞ്ചു വി​രി​ച്ചു​നി​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, “ഞാ​ൻ‌ മു​ഹ​മ്മ​ദ് ദീ​പ​ക്” (മേ​രാ നാം ​മു​ഹ​മ്മ​ദ് ദീ​പ​ക്) എ​ന്നാ​

സ​ത്യ​ത്തി​ൽ, ഹി​ന്ദു​വും മു​സ്‌​ലി​മും ക്രി​സ്ത്യാ​നി​യു​മൊ​ക്കെ​യാ​യ നാം ​ഏ​റ്റു​ചൊ​ല്ലി​യു​പേ​ക്ഷി​ച്ച ആ ​പ്ര​തി​ജ്ഞ ദീ​പ​ക് ഒ​ര​ഗ്നി​പ​രീ​ക്ഷ​മ​ധ്യേ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു: “എ​ല്ലാ ഇ​ന്ത്യ​ക്കാ​രും എ​ന്‍റെ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​ണ്.”

ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ വ​ർ​ഗീ​യ​സം​ഘ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കു മു​ന്നി​ൽ നി​സ​ഹാ​യ​നും നി​ശ​ബ്‌​ദ​നു​മാ​യി​പ്പോ​യ ഒ​രു വ​യോ​ധി​ക​നെ ചേ​ർ​ത്തു​നി​ർ​ത്തി​യ ദീ​പ​ക്കി​നോ​ട് മ​തേ​ത​ര ഇ​ന്ത്യ പ​റ​യു​ന്നു, “ഞ​ങ്ങ​ളും ദീ​പ​ക് ആ​ണ് (ഹ​മാ​രാ നാം ​ഭീ ദീ​പ​ക് ഹൈ).” ​അ​തേ, ഒ​രു ശി​ഥി​ല രാ​ഷ്‌​ട്ര​മ​ല്ല ഇ​ന്ത്യ.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കോ​ട്ദ്വാ​റി​ലാ​ണ് സം​ഭ​വം. 70കാ​ര​നാ​യ വ​ക്കീ​ൽ അ​ഹ​മ്മ​ദി​ന്‍റെ ‘ബാ​ബാ സ്കൂ​ൾ ഡ്ര​സ്’ എ​ന്ന ക​ട​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

കോ​ട്‌​ദ്വാ​റി​ലെ സി​ദ്ധ​ബ​ലി ബാ​ബ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ ഭാ​ഗ​മാ​ണ് ബാ​ബ എ​ന്നും അ​തി​നാ​ൽ ക​ട​യു​ടെ പേ​രു മാ​റ്റ​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. ഒ​രാ​ളു​ടെ ക​ട​യു​ടെ പേ​ര് മാ​റ്റാ​ൻ പ​റ​യാ​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ന് അ​വ​കാ​ശ​മു​ണ്ടോ​യെ​ന്നൊ​ന്നും ചോ​ദി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. അ​താ​ണു സ്ഥി​തി. ഈ ​ആ​വ​ശ്യം ഇ​വ​ർ മു​ന്പും ഉ​ന്ന​യി​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത് മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന സ്ഥാ​പി​ത​മാ​യ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ബ​ജ്‌​രം​ഗ്ദ​ളു​കാ​രെ​ത്തി വ​ക്കീ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ സ​മീ​പ​ത്തെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ദീ​പ​ക് കു​മാ​ർ വി​വ​ര​മ​ന്വേ​ഷി​ച്ചു. ദീ​പ​ക്കി​നെ​യും അ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ​മീ​പ​ത്ത് ജിം​നേ​ഷ്യം ന​ട​ത്തു​ന്ന അ​ദ്ദേ​ഹം പി​ന്മാ​റി​യി​ല്ല.

മ​റ്റു​ള്ള​വ​ർ​ക്കു ബാ​ബ എ​ന്നു ക​ട​യ്ക്കു പേ​രി​ടാ​മെ​ങ്കി​ൽ വ​ക്കീ​ൽ അ​ഹ​മ്മ​ദി​ന് എ​ന്താ കു​ഴ​പ്പ​മെ​ന്നു ചോ​ദി​ച്ചു. മ​റ്റു​ള്ള​വ​ർ ഹി​ന്ദു​ക്ക​ളാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് ബ​ജ്‌​രം​ഗ്ദ​ളു​കാ​ർ ദീ​പ​ക്കി​നോ​ടു പേ​രു ചോ​ദി​ച്ചു. അ​പ്പോ​ഴാ​ണ് അ​യാ​ൾ ത​ന്‍റെ പേ​ര് മു​ഹ​മ്മ​ദ് ദീ​പ​ക് എ​ന്നാ​ണ്, എ​ന്താ​ണു കു​ഴ​പ്പ​മെ​ന്നു ചോ​ദി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​രെ​ല്ലാം നി​യ​മ​ത്തി​നു മു​ന്നി​ൽ ഒ​ന്നാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് അ​യാ​ൾ ചെ​റു​ക്കാ​നി​റ​ങ്ങി​യ​തോ​ടെ പി​ൻ​വാ​ങ്ങി​യ​വ​ർ പി​ന്നീ​ട് കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യെ​ത്തി ദീ​പ​ക്കി​നെ​യും കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ക്കു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

ബ​ജ്‌​രം​ഗ്ദ​ളു​കാ​ർ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, ദീ​പ​ക്കി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ക്ഷേ, സ​ർ​ക്കാ​രു​ക​ളു​ടെ തി​ര​സ്കാ​ര​ത്തി​ന് ബ​ദ​ലാ​യി അ​ദ്ദേ​ഹം മ​തേ​ത​ര ഇ​ന്ത്യ​യു​ടെ സ്നേ​ഹ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ഹി​ന്ദു​ത്വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ രാ​ജ്യ​ത്ത് പ​തി​വാ​ണെ​ങ്കി​ലും ഒ​രു പാ​ർ​ട്ടി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പി​ന്തു​ണ​യി​ല്ലാ​തെ ഒ​റ്റ​യ്ക്കൊ​രാ​ൾ ഇ​ത്ത​ര​മൊ​രു ചെ​റു​ത്തു​നി​ൽ​പ്പു ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ദീ​പ​ക്കി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ർ​ഗീ​യ​വാ​ദി​ക​ൾ ഉ​റ​ഞ്ഞു​തു​ള്ളു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു പി​ന്തു​ണ​യു​മാ​യി വ​ലി​യൊ​രു വി​ഭാ​ഗം മ​നു​ഷ്യ​രും ജാ​തി-​മ​ത​ഭേ​ദ​മി​ല്ലാ​തെ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ദീ​പ​ക്കി​നെ രാ​ജ്യ​ത്തി​ന്‍റെ ഹീ​റോ എ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ളി​ച്ച​ത്.

പ​ക്ഷേ, ബി​ജെ​പി നേ​താ​ക്ക​ളാ​രും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച​താ​യി ക​ണ്ടി​ല്ല. സ​ർ​ക്കാ​ർ പി​ന്തു​ണ കൊ​ടു​ക്കു​ക​യോ അ​ക്ര​മി​ക​ളോ​ട് അ​രു​തെ​ന്നു പ‍​റ​യു​ക​യോ ചെ​യ്തി​ല്ല. എ​ങ്ങ​നെ​യാ​ണ് രാ​ജ്യ​ത്ത് വ​ർ​ഗീ​യ​ത വ​ള​രു​ന്ന​തെ​ന്ന​റി​യാ​ൻ ഇ​തൊ​ക്കെ നി​രീ​ക്ഷി​ച്ചാ​ൽ മാ​ത്രം മ​തി.

കോ​ട്ദ്വാ​റി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കേ​ണ്ടി​വ​ന്നു. ബാ​ബ എ​ന്ന പേ​രി​ലു​ള്ള ക​ട​യു​ടെ പേ​രി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ആ​ർ​ക്കു​മൊ​രു പ​രാ​തി​യു​മി​ല്ലാ​യി​രു​ന്നു. എ​ത്ര അ​പ​ക​ട​ക​ര​മ​യ സ്ഥി​തി​യി​ലേ​ക്കാ​ണ് രാ​ജ്യം കൂ​പ്പു​കു​ത്തു​ന്ന​ത്!

പ​ർ​വ​ത​ങ്ങ​ൾ, മ​രു​ഭൂ​മി​ക​ൾ, ക​ട​ൽ, കാ​യ​ലു​ക​ൾ, ന​ദി​ക​ൾ, ഹ​രി​ത​വ​ന​ങ്ങ​ൾ, ച​രി​ത്ര​മു​റ​ങ്ങു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, നി​ര​വ​ധി മ​ത​ങ്ങ​ളി​ലും ജാ​തി​ക​ളി​ലു​മാ​യി സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ക​ഴി​യു​ന്ന 140 കോ​ടി മ​നു​ഷ്യ​ർ. ഇ​ന്ത്യ​പോ​ലെ മ​റ്റൊ​രു രാ​ജ്യ​വു​മി​ല്ല. സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പു​ണ്യ​ഭൂ​മി​യി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റു​ന്ന തീ​വ്ര​വാ​ദി​ക​ളും ഇ​ഴ​ഞ്ഞു​ക​യ​റു​ന്ന വ​ർ​ഗീ​യ​വാ​ദി​ക​ളും ന​മ്മോ​ട് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ക​യാ​ണ് ന​മ്മ​ൾ ഒ​ന്ന​ല്ല എ​ന്ന്.

പ​ക്ഷേ, ദീ​പ​ക്കി​നെ​പ്പോ​ലെ​യു​ള്ള​വ​ർ തി​രി​ച്ചു​പ​റ​യു​ന്നു, ന​മ്മ​ളൊ​ന്നാ​ണെ​ന്ന്. ഇ​തു വാ​യി​ക്കു​ന്ന​വ​രും ഏ​തു പ​ക്ഷ​ത്താ​ണെ​ന്ന ചോ​ദ്യം അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്. യ​ഥാ​ർ​ഥ രാ​ജ്യ​സ്നേ​ഹി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ന​മു​ക്കു ബാ​ധ്യ​ത​യു​ണ്ട്.

ഇ​ഷ്‌​ട​മു​ള്ള മ​ത​ത്തി​ലും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​ത്തി​ലും വി​ശ്വ​സി​ക്കാ​നും രാ​ജ്യ​ത്തെ​വി​ടെ​യും ഭ​യ​ര​ഹി​ത​രാ​യി സ​ഞ്ച​രി​ക്കാ​നും പ്രാ​ർ​ഥി​ക്കാ​നും ഇ​ഷ്‌​ട​മു​ള്ള​തു ഭ​ക്ഷി​ക്കാ​നും ച​ട്ട​വി​രു​ദ്ധ​മ​ല്ലാ​ത്ത വ​സ്ത്രം ധ​രി​ക്കാ​നു​മൊ​ക്കെ സ്വാ​ത​ന്ത്ര്യ​മു​ള്ള ന​മ്മു​ടെ ഇ​ന്ത്യ ഒ​രു ഗൃ​ഹാ​തു​ര​ത്വ​മാ​യി മാ​റ​രു​ത്, യാ​ഥാ​ർ​ഥ്യ​മാ​യി നി​ല​നി​ൽ​ക്ക​ണം.

ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും അ​ഗ്നി​ബാ​ധ​യു​ടെ​യും മ​ഹാ​മാ​രി​യു​ടെ​യും കാ​ല​ത്ത് നാം ​നി​ർ​ലോ​പം പു​റ​ത്തെ​ടു​ത്ത സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​ന്തി​നാ​ണി​പ്പോ​ൾ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്? ദീ​പ​ക്കി​നെ​പ്പോ​ലെ ന​മു​ക്കും അ​തു നെ​ഞ്ചി​ല​ണി​യാ​നാ​കി​ല്ലേ? അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​കൊ​ണ്ടാ​കും വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കാ​ൻ സാ​ധി​ച്ച​ത്? ഉ​റ​പ്പാ​ണ്, വി​ചാ​ര​ത്താ​ലോ വാ​ക്കാ​ലോ പ്ര​വൃ​ത്തി​യാ​ലോ ദീ​പ​ക് അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. രാ​ജ്യ​സ്നേ​ഹി​യാ​ണ് ആ ​മ​നു​ഷ്യ​ൻ; ത​നി​ച്ചാ​ക്ക​രു​ത്.

Editorial

അ​ധി​നി​വേ​ശം അ​നു​വ​ദി​ക്ക​രു​ത്

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​വൃ​ത്തി​ക​ളും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ് അ​റി​യേ​ണ്ടി​വ​രി​ക​യും അ​തു സ്ഥി​രീ​ക​രി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മ​ല്ല. ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ, 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്കു ഗു​ണ​ക​ര​മാ​ണെ​ന്ന വി​ശേ​ഷ​ണം​കൊ​ണ്ട​ല്ല സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്.

വ​ർ​ധി​പ്പി​ച്ച തീ​രു​വ​യു​ടെ ഒ​രു ഭാ​ഗം മാ​ത്രം കു​റ​ച്ചി​രി​ക്കു​ന്ന ക​രാ​ർ ന​മ്മു​ടെ കാ​ർ​ഷി​ക-​ക്ഷീ​ര​മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​റി​യി​ല്ല. റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​ന്ത്യ വാ​ങ്ങി​ല്ലെ​ന്ന​തും ട്രം​പ് പ​റ​ഞ്ഞു​ള്ള അ​റി​വേ​യു​ള്ളൂ. വി​ശ​ദാം​ശ​ങ്ങ​ള​റി​യാ​ൻ ഇ​ന്ത്യ​ക്കാ​ർ ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ കു​റി​പ്പു കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തൊ​ക്കെ ഇ​ന്ത്യ​യെ​ന്ന പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യ​ാന​ന്ത​രം പ​രി​ചി​ത​മ​ല്ലാ​ത്ത വി​ധേ​യ​ത്വ​മാ​ണ്. പു​ത്ത​ൻ അ​ധി​നി​വേ​ശ​ങ്ങ​ൾ കു​തി​ര​പ്പു​റ​ത്ത് തോ​ക്കേ​ന്തി​യാ​കി​ല്ല വ​ന്നു​ക​യ​റു​ന്ന​ത്; അ​നു​വ​ദി​ക്ക​രു​ത്.

ഇ​ന്ത്യ ഇ​നി റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെ​ന്നും അ​മേ​രി​ക്ക​യി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും വാ​ങ്ങു​മെ​ന്നും മോ​ദി സ​മ്മ​തി​ച്ചെ​ന്നു​ള്ള​താ​ണ് ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി ട്രം​പ് പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക​തീ​രു​വ 25 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​മ​ത്രേ. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യ​തി​ന്‍റെ ശി​ക്ഷ​യാ​യി ചു​മ​ത്തി​യ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ​യും പി​ന്‍​വ​ലി​ച്ചേ​ക്കും. ഇ​തി​നു പ​ക​ര​മാ​യി അ​മേ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​കു​തി​ക​ളും മ​റ്റു ത​ട​സ​ങ്ങ​ളും "പൂ​ജ്യം' ആ​ക്കി കു​റ​യ്ക്കാ​ന്‍ ഇ​ന്ത്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​ൽ വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യം, 50ൽ​നി​ന്നു (25+25) 18 ശ​ത​മാ​ന​മാ​യി തീ​രു​വ കു​റ​ച്ച​ത് ആ​ഘോ​ഷി​ക്കു​ന്പോ​ൾ, പ​ക​രം തീ​രു​വ​യും പി​ഴ​ത്തീ​രു​വ​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ന്പ് ഇ​തു വെ​റും 2.5 ശ​ത​മാ​നം ആ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്. അ​താ​യ​ത് ത​ർ​ക്ക​ത്തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ എ​ഴി​ര​ട്ടി​യി​ല​ധി​കം. ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ൽ അ​മേ​രി​ക്ക വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. ക​രാ​റു​ക​ളു​ടെ പി​താ​വെ​ന്നും 140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​മെ​ന്നു​മൊ​ക്കെ​യു​ള്ള സ​ർ​ക്കാ​ർ വി​ശേ​ഷ​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ൽ ഈ ​ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ എ​ന്താ​ണ് ത​ട​സം?

ഇ​തു ക​യ​റ്റി​റ​ക്കു​മ​തി​ക്കാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വി​ഷ​പ്പു​ക ഡ​ൽ​ഹി​യെ മൂ​ടി​യെ​ങ്കി​ൽ, ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​ലെ പു​ക​മ​റ രാ​ജ്യ​ത്തെ​യാ​കെ മൂ​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ കൃ​ഷി സെ​ക്ര​ട്ട​റി ബ്രൂ​ക്ക് റോ​ളി​ൻ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​തി​ജീ​വ​ന​പ്പോ​രാ​ട്ട​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ അ​സ്വ​സ്ഥ​രാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റോ​ളി​ൻ​സ് പ​റ​ഞ്ഞ​ത്.

ഇ​തു ശ​രി​യാ​ണെ​ങ്കി​ൽ ആ​പ്പി​ൾ, വാ​ൽ​ന​ട്ട്, ബ​ദാം, ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തും. ഇ​പ്പോ​ൾ​ത​ന്നെ ഈ ​മേ​ഖ​ല​യി​ലെ കൃ​ഷി​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ബ്സി​ഡി​യു​ടെ പി​ൻ​ബ​ല​മു​ള്ള അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രോ​ടു മ​ത്സ​രി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കു ക​ഴി​യി​ല്ല. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. പൊ​തു​വാ​യ ചി​ല ധാ​ര​ണ​ക​ൾ ന​ൽ​കു​ന്ന​തി​ന​പ്പു​റം പാ​ർ​ല​മെ​ന്‍റി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ഓ​രോ മേ​ഖ​ല​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും വേ​ണം.

ക​രാ​ർ ബാ​ധി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ​ക്കു​മൊ​ന്നും സ​മ​സ്ത​മേ​ഖ​ല​യി​ലെ​യും ലാ​ഭ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​കി​ല്ല. അ​തു​കൊ​ണ്ട്, ഈ ​പു​ക​മ​റ മാ​റ്റാ​ൻ വൈ​കു​വോ​ളം ശ്വാ​സം​മു​ട്ട​ൽ വ​ർ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ൽ ഈ ​ഒ​ളി​ച്ചു​ക​ളി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​രാ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നെ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​ഴ​ന്പി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞ​ത്. പ​ക​രം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത് അ​മേ​രി​ക്ക​യാ​ണെ​ന്നും അ​തു പി​ൻ​വ​ലി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വും അ​വ​രാ​ണു ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ് ഗോ​യ​ലി​ന്‍റെ ന്യാ​യീ​ക​ര​ണം.

പ​ക്ഷേ, വ​ർ​ധി​പ്പി​ച്ച അ​ധി​ക​ത്തീ​രു​വ​യി​ൽ​നി​ന്നു അല്പം മാ​ത്രം കു​റ​വ് വ​രു​ത്തി മു​ന്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ തീ​രു​വ അ​മേ​രി​ക്ക സ്ഥാ​പി​ച്ചെ​ന്നും ന​മ്മു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യും വി​ദേ​ശ​വി​പ​ണി​ക്കു തു​റ​ക്ക​പ്പെ​ട്ടെ​ന്നും ട്രം​പി​ന്‍റെ ഏ​ക​പ​ക്ഷീ​യ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​യെ ഒ​രു വി​ധേ​യ​രാ​ജ്യ​ത്തി​ന്‍റെ പ​രി​വേ​ഷ​ത്തി​ലാ​ക്കി​യെ​ന്നു​​ള്ള​ത് അ​ദ്ദേ​ഹം മ​റ​ന്ന​ത​ല്ല, മ​റ​ച്ച​താ​ണ്. ഇ​ന്ത്യ-​പാ​ക് യു​ദ്ധ​മു​ൾ​പ്പെ​ടെ താ​നാ​ണ് നി​യ​ന്ത്രി​ച്ച​ത് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ക​രാ​റി​ലും ആ​വ​ർ​ത്തി​ച്ച അ​മേ​രി​ക്ക​ൻ ഏ​ക​പ​ക്ഷീ​യ​ത​യും ഇ​ന്ത്യ​യു​ടെ മ​റു​പ​ടി​യി​ല്ലാ​യ്മ​യും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​രി​ചി​ത​മാ​ണ്.

റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​റ​ക്കു​മ​തി ചെ​യ്യി​ല്ലേ, 2.5 ശ​ത​മാ​ന​ത്തി​നു പ​ക​രം 18 ശ​ത​മാ​നം തീ​രു​വ അം​ഗീ​ക​രി​ച്ചോ, അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി തീ​രു​വ പൂ​ജ്യം ശ​ത​മാ​ന​മാ​ണോ, ഇ​ന്ത്യ​ൻ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചോ, എ​ന്തു​കൊ​ണ്ടാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്താ​തെ വി​ധേ​യ​പ്പെ​ട്ട​ത്, ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​നു​ള്ള ത​ട​സം എ​ന്താ​ണ്... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​വ്യ​ക്ത​യു​ണ്ട്. ക​രാ​ർ ഇ​ന്ത്യ​ക്കു ഗു​ണ​ക​ര​മോ ദോ​ഷ​ക​ര​മോ എ​ന്ന് അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​നൊ​പ്പം സു​താ​ര്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന ഒ​രു ജ​നാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളും രാ​ജ്യ​ത്തു പ്ര​ക​ട​മാ​ണ്.

Editorial

ട്രം​​പി​​ന്‍റെ വ​​ഴി​​മു​​ട​​ക്കി​​ന് മോ​​ദി​​യു​​ടെ ബൈ​​പാ​​സ്

ത​​ങ്ങ​​ൾ​​ക്കു​​ മാ​​ത്രം ലാ​​ഭ​​വും പ​​ങ്കാ​​ളി​​ക​​ൾ​​ക്കു ന​​ഷ്ട​​വു​​മു​​ണ്ടാ​​കു​​ന്ന വി​​ചി​​ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ൾ​​ക്കു കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കൊ​​ഴി​​ച്ചാ​​ൽ പൊ​​തു​​വെ രാ​​ജ്യ​​ത്തി​​നു ഗു​​ണ​​ക​​ര​​മാ​​ണ് ഇ​​ന്ത്യ-​​യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​ർ. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ താ​​ത്പ​​ര​​്യങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ കീ​​ഴ​​ട​​ങ്ങി​​യെ​​ന്നു പ​​റ​​ഞ്ഞ് സി​​പി​​എം ഇ​​തി​​നെ എ​​തി​​ർ​​ത്തി​​ട്ടു​​ണ്ട്. ചൈ​​ന​​യ്ക്കും റ​​ഷ്യ​​ക്കും എ​​തി​​ർ​​പ്പു​​ണ്ട്.

ഇ​​ന്ത്യ​​യും യൂ​​റോ​​പ്പു​​മാ​​യു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്ക​​രു​​തെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്ക് ആ​​ശ​​ങ്ക​​യും ത​​ന്നി​​ഷ്ട​​ക്കാ​​ര​​നാ​​യ ട്രം​​പി​​ന് രോ​​ഷ​​വും ഉ​​ണ്ടാ​​യേ​​ക്കാം. അ​​ത് അ​​വ​​രു​​ടെ കാ​​ര്യം. ക​​രാ​​റ​​നു​​സ​​രി​​ച്ച്, ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ 27 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന 99.5 ശ​​ത​​മാ​​നം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും നി​​കു​​തി കു​​റ​​യ്ക്കു​​ക​​യോ ഒ​​ഴി​​വാ​​ക്കു​​ക​​യോ ചെ​​യ്യും. അ​​തു​​പോ​​ലെ, ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന 97.5 ശ​​ത​​മാ​​ന​​ത്തി​​ന് ഇ​​ന്ത്യ​​യും ആ​​നു​​പാ​​തി​​ക​​മാ​​യ നി​​കു​​തി​​യി​​ള​​വു ന​​ൽ​​കും. ക​​യ​​റ്റു​​മ​​തി-​​പി​​ഴ തീ​​രു​​വ​​ക​​ൾ വ​​ർ​​ധി​​പ്പി​​ച്ച് മ​​റ്റു​​ള്ള​​വ​​രു​​ടെ വ​​ഴി​​മു​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ട്രം​​പി​​നോ​​ടു ത​​ർ​​ക്കി​​ച്ചു സ​​മ​​യം ക​​ള​​യാ​​തെ മോ​​ദി​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളും ബൈ​​പാ​​സ് തു​​റ​​ന്നി​​രി​​ക്കു​​ന്നു.

എ​​ല്ലാ വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ളു​​ടെ​​യും മാ​​താ​​വ് എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന പു​​തി​​യ ക​​രാ​​ർ, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ 27 രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും യൂ​​റോ​​പ്യ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ​​യും അം​​ഗീ​​കാ​​രം​​കൂ​​ടി ല​​ഭി​​ച്ചാ​​ൽ ഇ​​ക്കൊ​​ല്ലം അ​​വ​​സാ​​ന​​മോ അ​​ടു​​ത്ത വ​​ർ​​ഷം ആ​​ദ്യ​​മോ നി​​ല​​വി​​ൽ വ​​രും. യൂ​​റോ​​പ്യ​​ൻ കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ന്‍റോ​​ണി​​യോ കോ​​സ്റ്റ​​യും യൂ​​റോ​​പ്യ​​ൻ ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഉ​​ർ​​സു​​ല ഫോ​​ണ്‍ ദെ​​ർ ലെ​​യ്നു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ ഒ​​പ്പു​​വ​​ച്ച​​ത്.

ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സാ​​ധ​​ന​​ങ്ങ​​ൾ, ഓ​​ട്ടോ​​മോ​​ട്ടീ​​വ് ഘ​​ട​​ക​​ങ്ങ​​ൾ, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്, അ​​മേ​​രി​​ക്ക​​ൻ തീ​​രു​​വ​​യി​​ൽ കു​​ടു​​ങ്ങി​​യ തു​​ണി​​ത്ത​​ര​​ങ്ങ​​ൾ, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, തു​​ക​​ൽ വ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് യൂ​​റോ​​പ്പി​​ൽ വി​​പ​​ണി​​യു​​ണ്ടാ​​കും. ഇ​​ന്ത്യ​​ൻ ഐ​​ടി, സേ​​വ​​ന ക​​യ​​റ്റു​​മ​​തി​​ക്കും വി​​ദ​​ഗ്ധ തൊ​​ഴി​​ലു​​കാ​​രു​​ടെ കു​​ടി​​യേ​​റ്റ​​ത്തി​​നും ക​​രാ​​ർ സ​​ഹാ​​യ​​ക​​മാ​​കും.

സോ​​ളാ​​ർ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കും അ​​നു​​കൂ​​ല വി​​പ​​ണി ല​​ഭി​​ക്കും. അ​​മേ​​രി​​ക്ക​​യി​​ലെ​​യും ഇം​​ഗ്ല​​ണ്ടി​​ലെ​​യും വീ​​സ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ വ​​ഴി​​മു​​ട്ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കും യൂറോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ വ​​ർ​​ധി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​ന​​ച്ചെ​​ല​​വി​​ൽ ഗ​​ണ്യ​​മാ​​യ കു​​റ​​വു​​മു​​ണ്ടാ​​കും. മ​​റു​​വ​​ശ​​ത്ത്, യൂ​​റോ​​പ്യ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ കാ​​ന്പ​​സു​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​തോ​​ടെ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ നി​​ല​​വാ​​രം ഉ​​യ​​രു​​ക​​യും കു​​ടി​​യേ​​റ്റ ല​​ക്ഷ്യ​​മി​​ല്ലാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ തു​​ട​​രാ​​നാ​​കു​​ക​​യും ചെ​​യ്യും.

വി​​മാ​​നം, ഓ​​ട്ടോ​​മൊ​​ബൈ​​ൽ​​സ്, ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ മെ​​ഷി​​ന​​റി​​ക​​ൾ, മ​​ദ്യം, വൈ​​നു​​ക​​ൾ, പാ​​നീ​​യ​​ങ്ങ​​ൾ, കെ​​മി​​ക്ക​​ൽ​​സ്, വ​​ജ്ര​​ങ്ങ​​ൾ, ആ​​ഡം​​ബ​​രവ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ ബ്രാ​​ൻ​​ഡ​​ഡ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ യൂ​​റോ​​പ്പ് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ക്കും. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യി ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന ക​​രാ​​ർ എ​​ല്ലാം​​കൊ​​ണ്ടും തി​​ക​​ഞ്ഞ​​താ​​ണെ​​ന്ന​​ല്ല, അ​​ത് ന​​മ്മു​​ടെ ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് പ്ര​​ധാ​​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​​ദി അ​​തി​​നെ കൃ​​ത്യ​​മാ​​യി നി​​ർ​​വ​​ചി​​ച്ചി​​ട്ടു​​ണ്ട്. അ​​ര​​ക്ഷി​​ത​​ലോ​​ക​​ത്ത് സു​​ര​​ക്ഷി​​ത​​ത്വം ന​​ൽ​​കു​​ന്ന ഉ​​ട​​ന്പ​​ടികൂ​​ടി​​യാ​​ണ് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യു​​ള്ള ത​​ന്ത്ര​​പ​​ര​​മാ​​യ ബ​​ന്ധ​​മെ​​ന്ന് അ​​ദ്ദേ​​ഹം വി​​ശേ​​ഷി​​പ്പി​​ച്ച​​തി​​ൽ ക​​രാ​​റും അ​​തി​​ന്‍റെ അ​​ടി​​യ​​ന്ത​​ര​​ സാ​​ഹ​​ച​​ര്യ​​വും സാ​​ധ്യ​​ത​​യും വ്യ​​ക്ത​​മാ​​ണ്.

അ​​തേ​​സ​​മ​​യം, കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളെ ക​​രാ​​റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യേ​​ക്കി​​ല്ല എ​​ന്നു പ​​റ​​യു​​ന്പോ​​ൾ, ഇ​​ന്ത്യ​​യു​​ടെ സ​​ക​​ല പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​മു​​ള്ള പ​​രി​​ഹാ​​ര​​മ​​ല്ല ഈ ​​ഉ​​ട​​ന്പ​​ടി എ​​ന്നു ക​​രു​​തി​​യാ​​ൽ മ​​തി. മ​​റ്റു മേ​​ഖ​​ല​​ക​​ൾ​​ക്ക് ക​​രാ​​റി​​ലൂ​​ടെ വ​​ഴി തു​​റ​​ക്കു​​ന്പോ​​ൾ, ക​​ർ​​ഷ​​ക​​രോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത സ​​ർ​​ക്കാ​​ർ ആ​​ഭ്യ​​ന്ത​​ര​​മാ​​യി പ്ര​​ക​​ടി​​പ്പി​​ച്ചാ​​ൽ രാ​​ജ്യ​​ത്ത് സ​​മ​​ഗ്ര​​ മാ​​റ്റ​​മു​​ണ്ടാ​​കും. ത​​ങ്ങ​​ൾ​​ക്കു പ​​ങ്കി​​ല്ലാ​​ത്ത ഏ​​തൊ​​രു ക​​രാ​​റി​​നെ​​യും എ​​തി​​ർ​​ക്കു​​ന്ന​​ത് സി​​പി​​എ​​മ്മി​​ന്‍റെ ത​​ന​​ത്‌ രാ​​ഷ്‌​​ട്രീ​​യ​​മെ​​ന്നു നി​​രീ​​ക്ഷി​​ക്കാ​​മെ​​ങ്കി​​ലും, പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ബ​​ജ​​റ്റ്‌ സ​​മ്മേ​​ള​​ന​​ത്തി​​ൽ ക​​രാ​​ർ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ച​​ർ​​ച്ച​​യ്‌​​ക്ക്‌ ത​​യാ​​റാ​​വു​​ക​​യും വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി അം​​ഗീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണ്.

വ്യാ​​പാ​​ര​​ത്തി​​നു​​വേ​​ണ്ടി തു​​ട​​ങ്ങി​​യ ച​​ർ​​ച്ച​​യ്ക്ക് 18 വ​​ർ​​ഷ​​ത്തിനുശേ​​ഷം രാ​​ഷ്‌​​ട്രീ​​യം​​കൊ​​ണ്ട് ഒ​​പ്പി​​ടേ​​ണ്ടി​​വ​​ന്ന ച​​രി​​ത്ര​​മാ​​ണ് ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന്‍റേ​​ത്. 2007ൽ ​​ഡോ. മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ യൂ​​റോ​​പ്പു​​മാ​​യി തു​​ട​​ങ്ങി​​വ​​ച്ച ച​​ർ​​ച്ച​​ക​​ളാ​​ണ് 18 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഫ​​ല​​മ​​ണി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. 2013ൽ ​​സ്തം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം, 2022 ജൂ​​ണി​​ലാ​​ണു ച​​ർ​​ച്ച​​ക​​ൾ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച​​ത്. ട്രം​​പി​​ന്‍റെ അ​​ധി​​ക തീ​​രു​​വ​​ക​​ളു​​ടെ അ​​നി​​ശ്ചി​​താ​​വ​​സ്ഥ ഇ​​ന്ത്യ​​യു​​ടെ​​യും യൂ​​റോ​​പ്പി​​ന്‍റെ​​യും സാ​​ന്പ​​ത്തി​​ക​​രം​​ഗ​​ത്തെ ബാ​​ധി​​ച്ചി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രു​​പ​​ക്ഷേ, ഇ​​ത് ഇ​​ത്ര​​വേ​​ഗം ന​​ട​​പ്പാ​​കി​​ല്ലാ​​യി​​രു​​ന്നു.

അ​​മേ​​രി​​ക്ക​​യു​​ടെ പ​​ര​​ന്പ​​രാ​​ഗ​​ത ജ​​നാ​​ധി​​പ​​ത്യ പ്ര​​തി​​ബ​​ദ്ധ​​ത​​ മാ​​റ്റി​​വ​​ച്ച്, എ​​ല്ലാ ബ​​ന്ധ​​ങ്ങ​​ൾ​​ക്കും ലാ​​ഭ-​​ന​​ഷ്ട​​ങ്ങ​​ൾ​​കൊ​​ണ്ട് മാ​​ർ​​ക്കി​​ട്ട, വ്യാ​​പാ​​രി​​കൂ​​ടി​​യാ​​യ ട്രം​​പാ​​ണ് ഈ ​​ക​​രാ​​റി​​നെ രാ​​ഷ്‌​​ട്രീ​​യ ആ​​യു​​ധ​​മാ​​ക്കാ​​ൻ ഇ​​ന്ത്യ​​യെ​​യും യൂ​​റോ​​പ്പി​​നെ​​യും നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി​​യ​​ത്. എ​​ല്ലാ​​വ​​രും ഒ​​ന്നി​​ച്ചു വ​​ള​​രു​​ക എ​​ന്ന ന​​യ​​ത്തി​​ൽ​​നി​​ന്നു മാ​​റി അ​​പ​​രി​​ഷ്കൃ​​ത​​ ശൈ​​ലി​​യി​​ൽ അ​​മേ​​രി​​ക്ക ഒ​​ന്നാ​​മ​​ത് എ​​ന്ന പൊ​​ങ്ങ​​ച്ചം ഇ​​ത​​ര​​ രാ​​ഷ്‌​​ട്ര​​ങ്ങ​​ളെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന​​തി​​നു തു​​ല്യ​​മാ​​യി​​രു​​ന്നു. ആ ​​വെ​​ല്ലു​​വി​​ളി, ആ​​ഗോ​​ള ജി​​ഡി​​പി​​യു​​ടെ 25 ശ​​ത​​മാ​​ന​​വും ആ​​ഗോ​​ള വ്യാ​​പാ​​ര​​ത്തി​​ന്‍റെ മൂ​​ന്നി​​ലൊ​​ന്നും ഉ​​ൾ​​പ്പെ​​ടു​​ന്ന ക​​രാ​​റി​​ൽ ഒ​​പ്പി​​ട്ടു​​കൊ​​ണ്ട് ഇ​​ന്ത്യ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്നു.

ഇ​​തു സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​തി​​ബ​​ദ്ധ​​ത​​യോടെ​ പ്ര​​വ​​ർ​​ത്തി​​ച്ച യൂ​​റോ​​പ്പി​​ലെ എ​​ല്ലാ നേ​​താ​​ക്ക​​ൾ​​ക്കും ന​​ന്ദി പ​​റ​​യു​​ന്നതായി പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ക്സി​​ൽ കു​​റി​​ച്ചു. ഒ​​പ്പം, ച​​ർ​​ച്ച​​ക​​ൾ തു​​ട​​ങ്ങി​​വച്ച മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഡോ. ​​മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വരെയും, ച​​രി​​ത്ര​​പ​​ര​​മാ​​യ ഈ മു​​ഹൂ​​ർ​​ത്ത​​ത്തി​​ൽ രാ​​ജ്യ​​ത്തി​​നു മ​​റ​​ക്കാ​​നാ​​കി​​ല്ല.

Editorial

കു​​​​ര​​​​യ്ക്കു​​​​ന്ന സം​​​​ര​​​​ക്ഷ​​​​ക​​​​രും ക​​​​ടി​​​​ക്കു​​​​ന്ന നാ​​​​യ്ക്ക​​ളും

മ​​​​നു​​​​ഷ്യ​​​​രെ ‍ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളും പെ​​​​റ്റു​​​​പെ​​​​രു​​​​കു​​​​ന്പോ​​​​ൾ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ഒ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​പ്പോ​​​​ഴും അ​​​​തി​​​​നു മാ​​​​റ്റ​​​​മി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​ന്ത്യ​​​​യി​​​​ലെ ഫൈ​​​​വ് സ്റ്റാ​​​​ർ മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളും അ​​​​വ​​​​യു​​​​ടെ നാ​​​​ട​​​​ൻ പ​​​​തി​​​​പ്പു​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ല. പ​​​​ക്ഷേ, നി​​​​രു​​​​പ​​​​ദ്ര​​​​വ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​ടി​​​​നെ​​​​യും കോ​​​​ഴി​​​​യെ​​​​യു​​​​മൊ​​​​ക്കെ കൊ​​​​ന്ന് രു​​​​ചി​​​​യോ​​​​ടെ അ​​​​ക​​​​ത്താ​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്. ഈ ​​​​കാ​​​​പ​​​​ട്യ​​​​ത്തി​​​​നു വാ​​​​ലാ​​​​ട്ടി ​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ. നാ​​​​യവ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി​​​​യും പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി.

വി​​​​ഷ​​​​യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ധി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​വ​​​​ചി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ശ​​​​ക്ത​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചാ​​​​ടി​​​​വീ​​​​ണ മേനക ഗാ​​​​ന്ധി​​​​യോ​​​​ട്, കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് മ​​​​ഹാ​​​​മ​​​​ന​​​​സ്ക​​​​ത​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി. തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ച്ചു. ഇ​​​​നി 28നാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്, ശാ​​​​പ​​​​മാ​​​​യി മാ​​​​റി​​​​യ ഈ ​​​​ഭ​​​​ര​​​​ണ​​​​പ​​​​രാ​​​​ജ​​​​യ​​​​ത്തെ കൂ​​​​ട്ടി​​​​ല​​​​ട​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ!

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ റം​​​​ദ​​​​റെ​​​​ഡ്ഡി​​​​യി​​​​ൽ നൂ​​​​റു തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്നെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കേ​​​​സ് കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ ചെ​​​​റു​​​​വി​​​​ര​​​​ല​​​​ന​​​​ക്കി​​​​ല്ല. 25 വ​​​​ർ​​​​ഷ​​​​മാ​​​​യി നാ​​​​യ്ക്ക​​​​ളു​​​​ടെ വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട്. കോ​​​​ടി​​​​ക​​​​ൾ മു​​​​ടി​​​​പ്പി​​​​ച്ച​​​​തും വാ​​​​ക്സി​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ കോ​​​​ടാ​​​​നു​​​​കോ​​​​ടി രൂ​​​​പ കൊ​​​​യ്ത​​​​തു​​​​മ​​​​ല്ലാ​​​​തെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ഒ​​​​രു ഗു​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ബി​​​​സി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​ പി​​​​ടി​​​​ച്ചാ​​​​ണ് കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളും വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. നി​​​​യ​​​​മം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ൽ വി​​​​ധി​​​​ക​​​​ൾ ഒ​​​​തു​​​​ങ്ങി. ഇ​​​​തി​​​​ലും ദു​​​​ര​​​​ന്ത​​​​മാ​​​​ണ് 1972ലെ ​​​​വ​​​​നം-​​​​വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​ർ ദാ​​​​രു​​​​ണ​​​​മാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല ത​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടും, 55 വ​​​​ർ​​​​ഷ​​​​മാ​​​​യി ഈ ​​​​നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​ള്ള​​​​തു പ​​​​റ​​​​ഞ്ഞാ​​​​ൽ, ജാ​​​​ഥ​​​​യും പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​മ​​​​ല്ലാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി വ​​​​ലി​​​​യ ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കറി​​​​യി​​​​ല്ല ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​തം. നേ​​​​താ​​​​ക്ക​​​​ളോ​​​​ടു കാ​​​​ര്യം പ​​​​റ​​​​യാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും അ​​​​ണി​​​​ക​​​​ൾ​​​​ക്കും ക​​​​ഴി​​​​വു​​​​മി​​​​ല്ല.
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 27 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധമു​​​​ക്ത​​​​മാ​​​​യ ജ​​​​പ്പാ​​​​നി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ ഷെ​​​​ല്‍​ട്ട​​​​റു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 50,000 നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും കൊ​​​​ല്ലു​​​​ന്നു​​​​ണ്ട്. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ 2023ൽ ​​​​പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി കൊ​​​​ടു​​​​ത്തു; ദ​​​​യാ​​​​വ​​​​ധം ത​​​​ന്നെ. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ സം​​​​ര​​​​ക്ഷ​​​​ണ​​​​നി​​​​യ​​​​മം അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മെ​​​​ന്നു ക​​​​ണ്ട് 2021 മു​​​​ത​​​​ൽ കൂ​​​​ട്ട ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലെ 40 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​വ​​​​ർ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക അ​​​​ല്ലെ​​​​ങ്കി​​​​ൽ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്താ​​​​ൻ 2024ൽ ​​​​തു​​​​ർ​​​​ക്കി​​​​യും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബ്രി​​​​ട്ട​​​​നി​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്, ചി​​​​ല​​​​യി​​​​ട​​​​ത്ത് പി​​​​ടി​​​​കൂ​​​​ടി എ​​​​ട്ടു​​​​ദ​​​​ിവസ​​​​ത്തി​​​​ന​​​​കം ഉ​​​​ട​​​​മ വ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്യും.

സ്പെ​​​​യി​​​​നി​​​​നും പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​നു​​​​മൊ​​​​പ്പം 2030ൽ ​​​​ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന മൊ​​​​റോ​​​​ക്കോ​​​​യും മ​​​​റ്റെ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ 30 ല​​​​ക്ഷം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ല്ലാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​യ്ക്കു നി​​​​ർ​​​​ത്തി. അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചു​​​​ കൊ​​​​ന്നാ​​​​ണ് തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​ത്. സ്പെ​​​​യി​​​​ൻ, നെ​​​​തർ​​​​ല​​​​ൻ​​​​ഡ്സ്, ഫ്രാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ തെ​​​​രു​​​​വി​​​​ൽ അ​​​​ല​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​ന്ത്യ​​​​ക്ക് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യി​​​​ല്ല, കൊ​​​​ല്ലാ​​​​നൊ​​​​ട്ടു സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യു​​​​മി​​​​ല്ല; ജ​​​​നം അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ള്ള​​​​ണം. നാ​​​​യ്ക്ക​​​​ള്‍ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി പെ​​​​രു​​​​കി​​​​യ​​​​തി​​​​നാ​​​​ല്‍ എ​​​​ബി​​​​സി പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്നും പെ​​​​ട്ടെ​​​​ന്നു കൂ​​​​ട്ടി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യോ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യോ വേ​​​​ണ​​​​മെ​​​​ന്നു​​മാ​​​​ണ് വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ന്‍ വെ​​​​റ്റ​​​​റി​​​​ന​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​ക്ഷേ, വി​​​​ദ​​​​ഗ്ധ​​​​ര​​​​ല്ല, ഇ​​​​വി​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് വ​​​​ക​​​​തി​​​​രി​​​​വി​​​​ല്ലാ​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​രും മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളു​​​​മാ​​​​യി​​​​പ്പോ​​​​യി.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​മൂ​​​​ലം 118 പേ​​​​ർ മ​​​​രി​​​​ച്ചെ​​​​ന്നാ​​​​ണ് ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ ക​​​​ണ​​​​ക്ക്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ ഇ​​​​തി​​​​ന്‍റെ പ​​​​തി​​​​ന്മ​​​​ട​​​​ങ്ങാ​​​​ണ്. ആ​​​​റു കോ​​​​ടി​​​​യോ​​​​ളം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ള്ള​​​​ത്. ദി​​​​വ​​​​സ​​​​വും ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ന്നു. നാ​​​​യ​​​​്ക്ക​​​​ൾ പെ​​​​രു​​​​കു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ര​​​​ണ​​​​ഭീ​​​​തി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ഒ​​​​ന്നാം മോ​​​​ദി സ​​​​ര്‍​ക്കാ​​​​രില്‍ മേ​​​​നകാ​​ ഗാ​​​​ന്ധി മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​കൂ​​​​ടി​​​​യു​​​​ള്ള മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്. കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ​​​​യും വ​​​​ര​​​​ച്ച​​​​വ​​​​ര​​​​യി​​​​ൽ നി​​​​ർ​​​​ത്താ​​​​ൻ അ​​​​വ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ങ്കി​​​​ലും തി​​​​രി​​​​ച്ച​​​​ടി കി​​​​ട്ടി​​​​യ​​​​ത്. ആ​​​ടി​​​നെ​​​യും കോ​​​ഴി​​​യെ​​​യും പാ​​​ച​​​കം ചെ​​​യ്തു രു​​​ചി​​​യോ​​​ടെ ശാ​​​പ്പി​​​ടു​​​ന്ന വീ​​​ഡി​​​യോ ഇ​​​ട്ടി​​​ട്ട്, തെ​​​രു​​​വു​​​നാ​​​യ്ക്കൾക്കുവേ​​​ണ്ടി ക​​​ര​​​യു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളെ​​​യും ക​​​ണ്ടു. ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​ഹ​​​സ​​​ന​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​യേ​​റ്റ് സെ​​​​ല്ലു​​​​ക​​​​ളി​​​​ൽ ഒ​​​​രു തു​​​​ള്ളി വെ​​​​ള്ളം കു​​​​ടി​​​​ക്കാ​​​​ൻ​​​​പോ​​​​ലും ആ​​​​കാ​​​​തെ ന​​​​ര​​​​കി​​​​ച്ചു മ​​​​രി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും കാ​​​​ണാ​​​​തെ, തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ക​​​​ണ്ണീ​​​​രൊ​​​​ഴു​​​​ക്കു​​​​ക​​​​യും ക​​​​വി​​​​ത​​​​യെ​​​​ഴു​​​​തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വർ​​​​ക്കും അ​​​​വ​​​​രെ പേ​​​​ടി​​​​ച്ചു വാ​​​​ലാ​​​​ട്ടു​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ൾ​​​​ക്കും ചി​​​​കി​​​​ത്സ​​​​യാ​​​​ണ് ആ​​​​വ​​​​ശ്യം. സു​​​​പ്രീം​​​​കോ​​​​ട​​​​തി മ​​​​രു​​​​ന്നു കൊ​​​​ടു​​​​ക്കു​​​​മോ​​​​യെ​​​​ന്നാ​​​​ണ് രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Editorial

വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ മാ​ന​ഭം​ഗ​ങ്ങ​ൾ

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു സ്ത്രീ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച ദൃ​ശ്യ​ത്തി​ലെ ആ​രോ​പ​ണ​വി​ധേ​യ​ൻ ജീ​വ​നൊ​ടു​ക്കി.

വീ​ഡി​യോ ദൃ​ശ്യ​ത്തി​ലെ സ്പ​ർ​ശ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​വും സ്വ​ഭാ​വ​വും ച​ർ​ച്ച​യാ​യ​തോ​ടെ വ്യാ​ഖ്യാ​നം സ​ഹി​തം പു​തി​യ വീ​ഡി​യോ സ്ത്രീ​ത​ന്നെ പോ​സ്റ്റ് ചെ​യ്തു.

തി​ര​ക്കു​ണ്ടെ​ന്ന് അ​വ​ർ​ത​ന്നെ പ​റ​യു​ന്ന ബ​സി​ൽ, അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ന​ട​ത്തി​യ സ്പ​ർ​ശ​ന​ത്തി​ന്‍റെ നി​മി​ഷ​ദൃ​ശ്യം മാ​ത്രം സ്ലോ​മോ​ഷ​നി​ലാ​ക്കി ആ​വ​ർ​ത്തി​ച്ചു കാ​ണി​ച്ച് സം​ഭ​വ​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടി​യി​ട്ടു​മു​ണ്ട്. ന്യാ​യ​വും അ​ന്യാ​യ​വും കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ.

പ​ക്ഷേ, കു​റ്റാ​രോ​പി​ത​രോ​ടു പ്ര​തി​ഷേ​ധി​ക്കു​ക​യോ പോ​ലീ​സി​ലോ കോ​ട​തി​യി​ലോ പ​രാ​തി​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം ഏ​ക​പ​ക്ഷീ​യ വി​ചാ​ര​ണ ന​ട​ത്തു​ന്ന, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ത്ത​രം മാ​ന​ഭം​ഗ​ങ്ങ​ളും ക​മ​ന്‍റു​ക​ളി​ലൂ​ടെ​യു​ള്ള കൂ​ട്ട​മാ​ന​ഭം​ഗ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണോ എ​ന്ന ചോ​ദ്യ​മു​ണ്ട്.

പ​ക്ഷേ, ആ​ത്മ​ഹ​ത്യ​ക്കു പ്രേ​ര​ണ​യാ​യ ദൃ​ശ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ സ്ത്രീ​യെ അ​വ​രു​ടെ അ​തേ ശൈ​ലി​യി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​ക്കു​ക​യ​ല്ല, നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്ക നി​ർ​മാ​താ​വു​മാ​യ സ്ത്രീ, ​ത​നി​ക്കെ​തി​രേ ബ​സി​ൽ​വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ഴി​ക്കോ​ടു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​സ് മാ​നേ​ജ​രാ​യി​രു​ന്ന ദീ​പ​ക് എ​ന്ന യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​ത്.

യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​നഃ​പൂ​ര്‍​വം മു​ട്ടി​യു​രു​മ്മി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ദീ​പ​ക് സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. 18 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ആ​ദ്യ​വീ​ഡി​യോ​യ്ക്കു പ​ക​രം യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു​ശേ​ഷം ഇ​റ​ക്കി​യ വീ​ഡി​യോ​യി​ൽ സ്പ​ർ​ശ​ന​ദൃ​ശ്യ​ങ്ങ​ൾ മാ​ത്രം സ്ലോ​മോ​ഷ​നി​ലാ​ക്കു​ക​യും വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്ന് അ​തി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ചോ​ദ്യം ചെ​യ്യു​ക​യോ പ്ര​തി​ഷേ​ധി​ച്ചു സം​സാ​രി​ക്കു​ക​യോ ചെ​യ്ത​താ​യി ദൃ​ശ്യ​ത്തി​ലി​ല്ല. ശ്ര​ദ്ധ മു​ഴു​വ​ൻ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ലാ​ണെ​ന്നു കാ​ണാം.

തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​വും പെ​രു​മാ​റ്റ​വും ക​ണ്ട​പ്പോ​ൾ അ​വ​ൾ അ​സ്വ​സ്ഥ​യാ​ണെ​ന്നു ത​നി​ക്കു മ​ന​സി​ലാ​യെ​ന്നും തു​ട​ർ​ന്നു വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്നു​മാ​ണ് സ്ത്രീ ​പ​റ​യു​ന്ന​ത്.

അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലി​ല്ല. ദീ​പ​ക് ചേ​ർ​ന്നാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്ന സ്ത്രീ ​ബ​സി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നെ​ന്നും തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. പ​രി​ച​യ​മു​ള്ള പോ​ലീ​സു​കാ​ര​നോ​ടു പ​റ​ഞ്ഞെ​ന്നു വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും സ്ത്രീ ​കേ​സ് കൊ​ടു​ത്തി​രു​ന്നി​ല്ലെ​ന്നാ​ണ് അ​റി​ഞ്ഞ​ത്.

മ​റ്റേ​തൊ​രു ആ​രോ​പ​ണ​ത്തെ​ക്കാ​ളും ഗൗ​ര​വ​ത​ര​മാ​ണ് ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ. അ​തു കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. കോ​ട​തി​ക​ൾ പ​ല മു​ന്ന​റി​യി​പ്പു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ശേ​ഷം ബ​ലാ​ത്സം​ഗ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന കേ​സി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് 2025 ജൂ​ലൈ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

കു​റ്റ​മു​ക്ത​നാ​ക്കി​യാ​ലും ഇ​ത്ത​രം കേ​സു​ക​ൾ ജീ​വി​ത​ത്തെ​യാ​കെ ബാ​ധി​ക്കു​മെ​ന്നും ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ആ ​ക​റ ക​ഴു​കി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും കോ​ട​തി അ​ന്നു നി​രീ​ക്ഷി​ച്ചി​രു​ന്നു. ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ​പോ​ലും യാ​ഥാ​ർ​ഥ്യം ഇ​താ​യി​രി​ക്കേ, ബ​സി​ൽ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഉ​ണ്ടാ​യി​ട്ടു​ള്ള സ്പ​ർ​ശ​ന​ത്തി​ന്‍റെ പേ​രി​ൽ എ​ടു​ത്ത വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തും മ​റ്റൊ​രു മാ​ന​ഭം​ഗ​മാ​ണ്.

അ​ത്ത​രം വീ​ഡി​യോ​ക​ളി​ലെ സ​ഭ്യ​മ​ല്ലാ​ത്ത​തും വ്യ​ക്തി​ഹ​ത്യ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ ക​മ​ന്‍റു​ക​ൾ സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ന്നു. നി​യ​മ​വ്യ​വ​സ്ഥ​യു​ടെ പ​ക​രം സം​വി​ധാ​ന​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ പ്ര​തി​ഷ്ഠി​ക്കാ​നാ​കി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​രം വ​ർ​ധി​പ്പി​ക്കാ​ൻ ആ​ളു​ക​ൾ എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത കാ​ല​ത്ത് വ്യ​ക്തി​ഹ​ത്യ​ക​ളു​ടെ ദൂ​ര​വ്യാ​പ​ക ഫ​ല​ങ്ങ​ൾ അ​പ​ക്വ​മ​തി​ക​ളെ പ​ഠി​പ്പി​ക്കു​ക​യും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ക​യും വേ​ണം.

എ​ത്ര​വ​ലി​യ കു​റ്റ​വാ​ളി​ക്കെ​തി​രേ​യാ​ണെ​ങ്കി​ലും വാ​ദി സ്വ​ന്ത​മാ​യി കു​റ്റ​പ​ത്രം ത​യാ​റാ​ക്കി, പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തി, ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നും ആ​ത്മ​ഹ​ത്യ​ക്കും കൊ​ല​പാ​ത​ക​ത്തി​നും വ​രെ ആ​ളു​ക​ളെ വി​ട്ടു​കൊ​ടു​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ കം​ഗാ​രു​ക്കോ​ട​തി​ക​ൾ നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.

ഒ​ന്നു​റ​പ്പ്; നി​യ​മ​വ്യ​വ​സ്ഥ​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന ഈ ​സ​മൂ​ഹ​മാ​ധ്യ​മ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തെ നി​ർ​വ​ചി​ച്ചി​ല്ലെ​ങ്കി​ൽ അ​തു സ്ത്രീ​ശ​ക്തീ​ക​ര​ണ​ത്തെ​യും ചെ​റു​ത്തു​നി​ൽ​പ്പു​ക​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ക​യും ചെ​യ്യും.

Editorial

റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി മ​ൻ കി ​ബാ​ത് വേ​ണ്ട

 ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ചി​ല ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നു​ണ്ടെ​ന്നു വ​രു​ത്താ​നെ​ങ്കി​ലും സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത് ആ​ശാ​വ​ഹ​മാ​ണ്. പ​ക്ഷേ, ദു​രൂ​ഹ​ത വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​മ്മീ​ഷ​ന്‍റെ ഒ​രു ശി​പാ​ർ​ശ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​കാം ‘സ​ൺ​ഡേ​ സ്കൂ​ൾ ക്ഷേ​മ​നി​ധി’ എ​ന്ന ആ​ശ​യം പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​നു​വ​രി 16ന​കം അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ​ക്ഷേ, ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ, അ​വ്യ​ക്ത​ത​യു​ടെ ഇ​രു​ട്ടി​ലും ദു​ർ​വ്യാ​ഖ്യാ​ന​ സാ​ധ്യ​ത​ക​ളു​ടെ മ​ഴ​യി​ലും നി​ന്ന് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ തീ​രു​മാ​നം. കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ ഈ ​നി​ല​പാ​ട് ക്രി​യാ​ത്മ​ക മ​നോ​ഭാ​വ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളു​ക​യും വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​താ​ര്യ​ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ക​യും വേ​ണം. ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത്.

2020 ന​വം​ബ​ർ അ​ഞ്ചി​ന് നി​യോ​ഗി​ക്കു​ക​യും 2023 മേ​യി​ൽ അ​ന്തി​മ​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത ജ​സ്റ്റീസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​ണ് നാം ​ഇ​പ്പോ​ഴും ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നാ​ണ് ക​മ്മീ​ഷ​ൻ ശ്ര​മി​ച്ച​തെ​ങ്കി​ലും ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ ശേ​ഷ​വും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​ള്ള​ട​ക്കം സ​ർ​ക്കാ​രി​ന​റി​യാം; ക്രൈ​സ്ത​വ​ർ​ക്കോ പൊ​തു​സ​മൂ​ഹ​ത്തി​നോ അ​റി​യ​ത്തു​മി​ല്ല.

എ​ന്നി​ട്ടും വ​രൂ, അ​ഭി​പ്രാ​യം പ​റ​യൂ എ​ന്നു നി​ർ​ബ​ന്ധി​ക്കു​ന്ന​ത് വി​ചി​ത്ര ​ന​ട​പ​ടി​യാ​ണ്. അ​തി​ലേ​റെ വി​ചി​ത്ര​മാ​ണ്, റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞെ​ന്നും ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കു​മെ​ന്നു​മു​ള്ള അ​റി​യി​പ്പ്. മ​റു​വ​ശം കേ​ൾ​ക്കാ​നു​ള്ള വി​മു​ഖ​ത​യെ സൂ​ചി​പ്പി​ക്കു​ന്ന ‘മ​ൻ കി ​ബാ​ത്’​ക​ളു​ടെ പ​തി​പ്പു​ക​ളാ​ണി​ത്. സ​ൺ​ഡേ സ്കൂ​ൾ ക്ഷേ​മ​നി​ധി പ​ദ്ധ​തി​യു​ടെ ഘ​ട​ന​യോ ഉ​ള്ള​ട​ക്ക​മോ ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​റി​യാ​ത്ത ഒ​ന്നി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ക അ​സാ​ധ്യ​മാ​ണെ​ന്നും കെ​സി​ബി​സി ഡെ​പ‍്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​തോ​മ​സ് ത​റ​യി​ലി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ത്ത​രു​ണ​ത്തി​ലാ​ണ്. ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൗ​തു​ക​വ​സ്തു​ക്ക​ൾ​കൊ​ണ്ട് ചെ​ക്ക് പ​റ​യു​ന്ന​ത് സ്വീ​കാ​ര്യ​മ​ല്ല.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 29നു ​ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യു​ടെ ന​ട​പ്പാ​ക്ക​ൽ എ​ന്ന നി​ല​യി​ൽ സ​ൺ​ഡേ​ സ്കൂ​ൾ ക്ഷേ​മ​നി​ധി എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്. നി​ല​വി​ലു​ള്ള മ​ദ്ര​സ ക്ഷേ​മ​നി​ധി​യു​ടെ വി​ജ്ഞാ​പ​നം അ​യ​ച്ചു ന​ൽ​കി​യ​ശേ​ഷം അ​തി​ന്‍റെ അ​ധ്യാ​യം ആ​റി​ലെ (ഖ​ണ്ഡി​ക 17 - 27) ക്ഷേ​മ​നി​ധി അ​നു​കൂ​ല്യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ജ​നു​വ​രി 16ന​കം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ്, സ​ഭ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചെ​ന്ന​പോ​ലെ നി​ർ​ദി​ഷ്ട ക്ഷേ​മ​നി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക്രൈ​സ്ത​വ​ർ​ക്ക് അ​റി​യി​ല്ല. മ​താ​ധ്യാ​പ​ക​രെ​ക്കു​റി​ച്ചു​ള്ള നി​ർ​വ​ച​നം, അം​ഗ​ത്വം, പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്, ഭ​ര​ണ​സം​വി​ധാ​നം, സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചൊ​ക്കെ ദു​രൂ​ഹ​ത​യാ​ണ്. പി​ന്നെ​ങ്ങ​നെ​യാ​ണ് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്? ര​ണ്ടാ​മ​ത്തെ കാ​ര്യം, ക​ത്തോ​ലി​ക്കാ​ സ​ഭ​യി​ലെ വി​ശ്വാ​സപ​രി​ശീ​ല​നം ഒ​രു ജോ​ലി​യോ തൊ​ഴി​ലോ ആ​യി സ​ഭ ക​രു​തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വേ​ത​ന​മോ പാ​രി​തോ​ഷി​ക​മോ സ്വീ​ക​രി​ക്കു​ന്നു​മി​ല്ല.

സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ ദൗ​ത്യ​ത്തി​ൽ പൂ​ർ​ണ​മ​ന​സോ​ടെ പ​ങ്കാ​ളി​ക​ളാ​കു​ന്ന പ്രേ​ഷി​ത​രാ​ണ് മ​താ​ധ്യാ​പ​ക​ർ. മ​ത​പ​ഠ​നം, മ​ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ഉ​ത്ത​ര​വാ​ദി​ത്വമായ​തി​നാ​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന സ​ഭാ​ നി​ല​പാ​ട് മ​തേ​ത​ര സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​തകൂ​ടി​യാ​ണ്. ഇ​ക്കാ​ര്യം കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ങ്കി​ൽ​പോ​ലും പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​യ​ണം. അ​തൊ​ക്കെ ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് തി​ടു​ക്ക​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ക്ഷേ​മ​നി​ധി ന​ട​പ്പാ​ക്ക​രു​ത്.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മപ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​നു മി​ണ്ടാ​ട്ട​മി​ല്ല. ദ​യ​വാ​യി ആ​ദ്യം ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടൂ. സ​ഭ​ക​ൾ​ക്ക് അ​തൊ​ന്നു വാ​യി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും ഇ​ത്തി​രി സ​മ​യം അ​നു​വ​ദി​ക്കൂ. റി​പ്പോ​ർ​ട്ടി​ലെ 328 ശി​പാ​ർ​ശ​ക​ളി​ൽ 220 ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച​ത്.

പ​ക്ഷേ, അ​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക്രൈ​സ്ത​വ​ർ​ക്കു​പോ​ലും ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. എ​ന്തൊ​ര​വ​സ്ഥ​യാ​ണി​ത്! റി​പ്പോ​ർ​ട്ടും പു​റ​ത്തു​വി​ടു​ന്നി​ല്ല. എ​ത്ര ദു​രൂ​ഹ​മാ​ണി​ത്! സ​ർ​ക്കാ​ർ ആ​രെ​യോ ഭ​യ​പ്പെ​ടു​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യെ​യോ മ​തേ​ത​ര​ത്വ​ത്തെ​യോ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​രു മ​ത​നി​യ​മ​മോ ആ​നു​കൂ​ല്യ​മോ ക്രൈ​സ്ത​വ​ർ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നി​ല​പാ​ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ഒ​രി​ക്ക​ൽ​കൂ​ടി ഓ​ർ​മി​പ്പി​ക്കു​ന്നു. ക്ഷേ​മ​നി​ധി​യാ​യാ​ലും നൊ​ബേ​ൽ സ​മ്മാ​ന​മാ​യാ​ലും അ​ർ​ഹ​ത​യി​ല്ലാ​ത്ത​തൊ​ന്നും ക്രൈ​സ്ത​വ​ർ കൈ​പ്പ​റ്റു​ക​യു​മി​ല്ല.

Editorial

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ അ​ധ​മ​വ്യാ​പാ​ര​ങ്ങ​ൾ

മാ​സ​ങ്ങ​ൾ നീ​ണ്ട ത​ർ​ക്ക​വും വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കു ചെ​ല​വ​ഴി​ച്ച ല​ക്ഷ​ങ്ങ​ളും എ​ഴു​തി​ത്ത​ള്ളി സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ൽ സ​മ​വാ​യ​ത്തി​ലെ​ത്തി. ഇ​തു നേ​ര​ത്തേ ആ​യി​രു​ന്നെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​മ​യ​വും ജ​ന​ങ്ങ​ളു​ടെ പ​ണ​വും ലാ​ഭി​ക്കാ​മാ​യി​രു​ന്നു.

എ​ടു​ത്തു​പ​റ​യാ​ൻ ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​ന്നാ​മ​ത്, സം​സ്ഥാ​ന​ത്തി​ന്‍റെ നി​യ​മ​നാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ പോ​രാ​ട്ട​മെ​ങ്കി​ൽ വി​ട്ടു​വീ​ഴ്ച​യി​ലൂ​ടെ അ​തു പാ​ളി. ര​ണ്ടാ​മ​ത്തെ കാ​ര്യം, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ ന്യൂ​ന​ത​ക​ളെ അ​വ​സ​ര​മാ​ക്കി വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​കാ​ശം ക​വ​രാ​ൻ കേ​ന്ദ്ര നോ​മി​നി​യാ​യ ഗ​വ​ർ​ണ​ർ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ​പ​ര​മ​ല്ല.

ബി​ജെ​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​ത്തി​ലെ സ​മാ​ന​ത​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള ഗ​വ​ർ​ണ​റു​ടേ​തും വ്യ​ക്തി​പ​ര​മാ​യ വാ​ശി​ക​ൾ​ക്ക​പ്പു​റം കേ​ന്ദ്ര​താ​ത്പ​ര്യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു മാ​ത്ര​മാ​ണെ​ന്നു കാ​ണാം.

ല​ക്ഷ്യ​ങ്ങ​ളും പ​രി​ണ​ത​ഫ​ല​ങ്ങ​ളും ഒ​ന്ന​ല്ലെ​ങ്കി​ലും കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഏ​റ്റു​മു​ട്ടു​ന്പോ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്തോ അ​താ​ണ് സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ സ്വ​ത​ന്ത്ര വി​ദ്യാ​ഭ്യാ​സം.

സു​പ്രീം​കോ​ട​തി വ​രെ എ​ത്തി​യ നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ലാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റു​ടെ താ​ത്പ​ര്യ​പ്ര​കാ​രം, ഡോ. ​സി​സ തോ​മ​സി​നെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും, സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം ഡോ. ​സ​ജീ​വ് ഗോ​പി​നാ​ഥി​നെ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും വി​സി​മാ​രാ​യി നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഇ​നി​യും തീ​രു​മാ​നി​ച്ചി​ല്ലെ​ങ്കി​ൽ നേ​രി​ട്ടു നി​യ​മ​നം ന​ട​ത്തു​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​ന​ത്തോ​ടെ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ. വി​സി നി​യ​മ​ന​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തും മു​ൻ സു​പ്രീം​കോ​ട​തി വി​ധി​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി കോ​ട​തി സ്വ​യം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തും അ​നു​ചി​ത​മാ​ണെ​ന്നു ഗ​വ​ർ​ണ​ർ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

പ​ക്ഷേ, ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്തു കാ​ര​ണ​ത്താ​ലാ​യാ​ലും ക​വ​രു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ക​രു​തു​ന്നു​മി​ല്ല.

എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കു​ന്ന​തും സ്കൂ​ളു​ക​ളി​ൽ ച​രി​ത്ര​പാ​ഠ​ങ്ങ​ൾ തി​രു​ത്തി​യെ​ഴു​തു​ന്ന​തു​മൊ​ക്കെ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​യ​ന്ത്ര​ണ​മു​ള്ള യു​ജി​സി​ക്കും സാ​ങ്കേ​തി​ക​വി​ദ്യാ​ഭ്യാ​സ ചു​മ​ത​ല​യു​ള്ള ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ‍്യു​ക്കേ​ഷ​നും ടീ​ച്ചേ​ഴ്സ് എ​ഡ‍്യു​ക്കേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ‍്യു​ക്കേ​ഷ​നു​മൊ​ക്കെ പ​ക​രം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന ‘വി​ക്ഷി​ത് ഭാ​ര​ത് ശി​ക്ഷ അ​ധി​ഷ്ഠ​ൻ ബി​ൽ -2025’ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തും രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ തി​ടു​ക്ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ പ്ര​തി​പ​ക്ഷ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു വി​ടേ​ണ്ടി​വ​ന്നു. രാ​ഷ്‌​ട്ര​പ​തി നി​ശ്ച​യി​ക്കു​ന്ന അ​ധ്യ​ക്ഷ​നോ അ​ധ്യ​ക്ഷ​യോ ആ​യി​രി​ക്കും ക​മ്മീ​ഷ​ന്‍റെ ത​ല​പ്പ​ത്ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം പ​ടി​പ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു ചു​രു​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ ഇ​തു ബ​ല​പ്പെ​ടു​ത്തും. വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് സ​മീ​പ​കാ​ല​ത്ത് അ​മി​ത താ​ത്പ​ര്യ​മു​ണ്ടാ​യ​തും ഇ​തോ​ടു ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​താ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ മൗ​ന​വും വാ​ചാ​ലം.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​മാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്നു​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട സ്വാ​ത​ന്ത്ര്യ​ത്തി​ൽ ക​ക്ഷി​രാ​ഷ്‌​ട്രീ​യം പി​ടി​മു​റു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ ത​ക​ർ​ത്തു. രാ​ഷ്‌​ട്രീ​യാ​തി​പ്ര​സ​ര​വും അ​ക്ര​മ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളെ അ​ക​റ്റി​യി​ട്ടു​മു​ണ്ട്.

സ​മാ​ന്ത​ര​മാ​യി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​റ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്തു. ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​യി. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മി​ക​ച്ച റാ​ങ്കിം​ഗ് പ​ര​സ്യ​ങ്ങ​ളൊ​ന്നും ഇ​ത്ത​രം യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ല.

മ​റു​വ​ശ​ത്ത്, സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളി​ലെ രാ​ഷ്‌​ട്രീ​യാ​തി​പ്ര​സ​ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ പി​ഴ​വു​മൊ​ക്കെ ബി​ജെ​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ​മാ​ർ പി​ടി​വ​ള്ളി​യാ​ക്കു​ക​യാ​ണ്. വൈ​സ് ചാ​ന്‍​സ​ല​റെ നി​യ​മി​ക്കാ​നു​ള്ള ക​മ്മി​റ്റി​ക​ളി​ല്‍ യു​ജി​സി പ്ര​തി​നി​ധി​കൂ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണ​ർ ആ​ർ.​എ​ൻ. ര​വി​യു​ടെ ആ​വ​ശ്യം.

കേ​ന്ദ്ര​ത്തി​നു മേ​ൽ​ക്കൈ ഉ​റ​പ്പാ​ക്കു​ക​യാ​ണു ല​ക്ഷ്യം. കേ​ര​ള ഗ​വ​ർ​ണ​റാ​യി​രു​ന്ന ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ആ​യാ​ലും ഇ​പ്പോ​ഴ​ത്തെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റാ​യാ​ലും രോ​ഷ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടെ​ങ്കി​ലും ഭാ​ഷ ഒ​രേ അ​ർ​ഥ​ത്തി​ലാ​ണ്.

ത​ങ്ങ​ളെ നി​യ​മി​ച്ച​വ​രു​ടെ ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ അ​ന്ത​സ് ഉ​യ​ർ​ത്താ​ൻ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്കു ക​ഴി​ഞ്ഞാ​ൽ, പ​ഠി​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗു​ണ​ക​ര​മാ​കും. വ​രു​ന്ന ത​ല​മു​റ​യി​ൽ രൂ​പ​പ്പെ​ടേ​ണ്ട പൗ​ര​ബോ​ധ​വും സ്നേ​ഹ​വും സ​ഹി​ഷ്ണു​ത​യും പ്ര​തി​ക​ര​ണ​ശേ​ഷി​യു​മാ​ക​ണം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ രാ​ഷ്‌​ട്ര​നി​ർ​മി​തി.

രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​ന് അ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പു​തി​യ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പു​തി​യൊ​രു പാ​ത തു​റ​ന്നാ​ൽ കൊ​ടി​ഭാ​ര​മു​പേ​ക്ഷി​ക്കാ​ൻ ധൈ​ര്യ​മു​ള്ള​വ​ർ പി​ന്നാ​ലെ വ​രും. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ അ​ധ​മ​വ്യാ​പാ​ര​ങ്ങ​ൾ​ക്ക് അ​റു​തി​യാ​ക​ട്ടെ.

Editorial

ഗാ​ന്ധി​ജി​യെ വെ​ട്ടി; കേ​ന്ദ്ര വി​ഹി​ത​വും

ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ജീ​വി​ത​ത്തി​ന്‍റെ ന​ടു നി​വ​ർ​ത്തി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഴി​ച്ചു​പ​ണി​യു​ന്നു. ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ചി​ല ന​ല്ല ന​ട​പ്പു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​ടി​ത്ത​റ മാ​ന്തി.

ഗ്രാ​മ​സ്വ​രാ​ജ് എ​ന്ന ത​ത്വ​ത്തി​ലൂ​ടെ ഗ്രാ​മ​ങ്ങ​ളു​ടെ ശ​ക്തീ​ക​ര​ണം സ്വ​പ്നം ക​ണ്ടി​രു​ന്ന മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പേ​ര് പ​ദ്ധ​തി​യി​ൽ​നി​ന്നു വെ​ട്ടു​ന്ന​തി​ന്‍റെ സു​ഖം ബി​ജെ​പി​ക്ക​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​നാ​കി​ല്ല.

മ​റ്റൊ​ന്ന്, പ​ദ്ധ​തി​യു​ടെ സാ​ന്പ​ത്തി​ക​ച്ചെ​ല​വി​ന്‍റെ 40 ശ​ത​മാ​ന​വും സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ലി​ൽ വ​ച്ചു എ​ന്ന​താ​ണ്. അ​താ​യ​ത്, ദ​രി​ദ്ര​രു​ടെ ഉ​ന്ന​മ​ന​ത്തി​ൽ​നി​ന്ന് കേ​ന്ദ്രം ത​ന്ത്ര​പൂ​ർ​വം ഒ​രു ചു​വ​ടു​കൂ​ടി പി​ന്മാ​റി​യി​രി​ക്കു​ന്നു.

പ​ദ്ധ​തി​യി​ലെ ചി​ല്ല​റ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​കൊ​ണ്ട് മാ​ര​ക പ്ര​ഹ​ര​ങ്ങ​ളു​ടെ ശേ​ഷി കു​റ​യ്ക്കാ​നാ​കു​മെ​ന്നു ബി​ജെ​പി ക​രു​തു​ന്നു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ അ​ധി​കാ​രം ത​ങ്ങ​ളു​ടെ കൈ​യി​ലാ​ണെ​ന്ന ചി​ന്ത​യാ​കാം.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​നി​ന്ന് ഗാ​ന്ധി​ജി​യെ പു​റ​ത്താ​ക്കാ​ൻ ആ​ദ്യ​മൊ​രു ഭീ​തി​യു​ണ്ടാ​യി​രു​ന്നി​രി​ക്കാം. ‘പൂ​ജ്യ ബാ​പ്പു ഗ്രാ​മീ​ൺ റോ​സ്ഗാ​ർ ഗാ​ര​ന്‍റി യോ​ജ​ന’ എ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന പേ​ര്.

പ​ക്ഷേ, തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭാം​ഗ​ങ്ങ​ൾ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കി​യ ബി​ല്ലി​ൽ ഗാ​ന്ധി​ജി​യെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. വി​ക​സി​ത് ഭാ​ര​ത് ഗാ​ര​ന്‍റി ഫോ​ർ റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ (ഗ്രാ​മീ​ൺ) എ​ന്നാ​ണ് പു​തി​യ പേ​ര്.

ചു​രു​ക്ക​പ്പേ​ര് വി​ബി ജി ​റാം ജി. ​ചു​ര​ക്ക​പ്പേ​ര് കൂ​ട്ടി​വാ​യി​ക്കു​ന്പോ​ൾ റാം ​എ​ന്നാ​കു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ര്യ​ത്തി​ൽ ആ​ശ്വ​സി​ക്കാം. ഗോ​ഡ്സെ വീ​ഴ്ത്തി​യ ഗാ​ന്ധി​ജി ഒ​ടു​വി​ലു​ച്ച​രി​ച്ച​ത്, ത​ന്‍റെ ആ​ത്മീ​യ പി​ൻ​ബ​ല​മാ​യി​രു​ന്ന രാ​മ​നാ​മ​മാ​യി​രു​ന്ന​ല്ലോ.

രാ​ഷ്‌​ട്ര​പി​താ​വി​ന്‍റെ പേ​ര് വെ​ട്ടി​മാ​റ്റി​യ മ​ന്ത്രി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​ത്. പ​ക്ഷേ, അ​തു ചൗ​ഹാ​ന്‍റെ മാ​ത്രം തീ​രു​മാ​ന​മ​ല്ല​ല്ലോ!

2005ൽ ​യു​പി​എ സ​ർ​ക്കാ​രാ​ണ് ഗ്രാ​മീ​ണ​ജീ​വി​ത​ത്തെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ വി​പ്ല​വ​ക​ര​മാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 2009ൽ ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രു​കൂ​ടി ചേ​ർ​ത്തു. 100 ദി​വ​സ​ത്തെ തൊ​ഴി​ൽ ഉ​റ​പ്പാ​യി​രു​ന്നു.

പാ​വ​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ജീ​വി​ത​ത്തി​ന് ഇ​ത്ര അ​ന്ത​സ് ഉ​റ​പ്പാ​ക്കി​യ മ​റ്റൊ​രു പ​ദ്ധ​തി​യു​മി​ല്ല. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യോ​ടു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നി​സ​ഹ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ കു​റ​ച്ചെ​ന്നും ഫ​ണ്ട് യ​ഥാ​സ​മ​യം ന​ൽ​കി​യി​ല്ലെ​ന്നു​മൊ​ക്കെ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

പ​ദ്ധ​തി​യു​ടെ സ്വാ​ധീ​നം വ​ലു​താ​ണെ​ന്നും ഇ​ല്ലാ​താ​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യ​പ​ര​മാ​ണെ​ന്നും കേ​ന്ദ്ര​ത്തി​ന​റി​യാം. ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ തൊ​ഴി​ൽ​ദി​നം 100ൽ​നി​ന്ന് 125 ആ​ക്കി. പ​ക്ഷേ, പ​ദ്ധ​തി​യു​ടെ ചെ​ല​വ് പൂ​ർ​ണ​മാ​യും വ​ഹി​ച്ചി​രു​ന്ന കേ​ന്ദ്രം 40 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ക്കി.

ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം സം​സ്ഥാ​ന വി​ഹി​തം 10 ശ​ത​മാ​ന​മാ​യി​രി​ക്കും. പ​ദ്ധ​തി​ത​ന്നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​യി​ട്ടാ​ണ് ഇ​തി​നെ പ്ര​തി​പ​ക്ഷം കാ​ണു​ന്ന​ത്.

ഇ​പ്പോ​ൾ​ത​ന്നെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളി​ൽ ഉ​ഴ​ലു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ ഇ​തെ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നു ക​ണ്ട​റി​യേ​ണ്ട​തു​ണ്ട്. അ​പ്പോ​ൾ 125 ദി​വ​സ​മാ​ക്കി​യെ​ന്ന ബ​ഹു​മ​തി കൈ​ക്ക​ലാ​ക്കു​ന്ന​തി​നൊ​പ്പം, പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​യി​ലാ​ക്കു​ക​യും ചെ​യ്യാം.

വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ങ്കി​ലും മേ​ൽ​നോ​ട്ടം ഫ​ല​ത്തി​ൽ കേ​ന്ദ്ര ഗ്രാ​മീ​ൺ റോ​സ്ഗാ​ർ ഗാ​ര​ന്‍റി കൗ​ൺ​സി​ലി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കും. സം​സ്ഥാ​ന ഗ്രാ​മീ​ൺ റോ​സ്ഗാ​ർ ഗാ​ര​ന്‍റി കൗ​ൺ​സി​ൽ ഇ​ല്ലെ​ന്ന​ല്ല.

പു​തി​യ നി​യ​മ​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ൾ ഗു​ണ​ക​ര​വു​മാ​ണ്. ജ​ല​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന, ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന, ഉ​പ​ജീ​വ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന, കാ​ലാ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന​യു​ണ്ട്.

ഇ​പ്പോ​ൾ ജോ​ലി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന​തും ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്ന​തും സ​മ​യം പാ​ഴാ​ക്കു​ന്ന​തു​മൊ​ക്കെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ്. പ​ക്ഷേ, അ​വ തി​രു​ത്താ​ൻ രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി മ​തി. പു​തി​യ നി​യ​മം, ഗാ​ന്ധി​ജി​യെ ഇ​റ​ക്കി​വി​ടാ​നും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നും അ​തേ​സ​മ​യം പ്ര​ശ​സ്തി കൈ​വി​ടാ​തി​രി​ക്കാ​നും മാ​ത്ര​മാ​ണെ​ന്ന സൂ​ച​ന​ക​ളേ കാ​ണു​ന്നു​ള്ളൂ.

പ​രോ​ക്ഷ​മാ​യി രാ​ഷ്‌​ട്ര​പി​താ​വി​നോ​ടും പ്ര​ത്യ​ക്ഷ​മാ​യി പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യോ​ടും ബി​ജെ​പി നി​ന്ദാ​പ​ര​മാ​യ നി​ല​പാ​ടി​ലാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ പു​തി​യ നീ​ക്കം ബ​ല​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തു​പോ​ലെ, മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ ന​ല്ല പ​ദ്ധ​തി​ക​ളൊ​ക്കെ പേ​രു​മാ​റ്റി സ്വ​ന്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

നി​ർ​മ​ൽ ഭാ​ര​ത്-​സ്വ​ച്ഛ​ഭാ​ര​ത് അ​ഭി​യാ​ൻ, ഇ​ന്ദി​രാ ആ​വാ​സ് യോ​ജ​ന-​പ്ര​ധാ​ൻ മ​ന്ത്രി ആ​വാ​സ് യോ​ജ​ന, ചേ​രി നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള രാ​ജീ​വ് ആ​വാ​സ് യോ​ജ​ന-​സ​ർ​ദാ​ർ പ​ട്ടേ​ൽ നാ​ഷ​ണ​ൽ മി​ഷ​ൻ ഫോ​ർ അ​ർ​ബ​ൻ ഹൗ​സിം​ഗ്, നാ​ഷ​ണ​ൽ ഇ ​ഗ​വേ​ണ​ൻ​സ് പ്ലാ​ൻ- മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ (ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്) ഇ​ങ്ങ​നെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ.

ഈ ​അ​പ​ക​ർ​ഷ​താ​ബോ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ പേ​രു മാ​റ്റു​ന്ന​തെ​ന്നും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടും. ക​ണ​ക്കു​ക​ള​നു​സ​രി​ച്ച്, രാ​ജ്യ​ത്തെ വ​രു​മാ​ന​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും വെ​റും 10 ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ലാ​ണ്. ബാ​ക്കി 90 ശ​ത​മാ​ന​ത്തെ ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു തൊ​ഴി​ലു​റ​പ്പ്.

അ​തി​ലൂ​ടെ റേ​ഷ​ൻ വാ​ങ്ങു​ന്ന 15.4 കോ​ടി ആ​ളു​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. അ​വ​ർ​ക്കു ക​ഞ്ഞി​യും റൊ​ട്ടി​യും കൊ​ടു​ക്കാ​ൻ പ​ഴ​യ​തു​പോ​ലെ ത​ങ്ങ​ൾ​ക്കു പ​റ്റി​ല്ലെ​ന്ന കേ​ന്ദ്ര​നി​ല​പാ​ട് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ചെ​യ്യു​ന്ന​ത് ജ​ന​ദ്രോ​ഹ​മ​ല്ലെ​ന്നും ന​ന്മ​യാ​ണെ​ന്നു​മു​ള്ള ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ഇ​തി​നു​ള്ള ധൈ​ര്യം കാ​ണി​ക്കു​മാ​യി​രു​ന്നു. വോ​ട്ട് ധ്രു​വീ​ക​ര​ണ​ങ്ങ​ൾ ദ​രി​ദ്ര ഭൂ​രി​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി ആ​യി​രു​ന്നെ​ങ്കി​ൽ!

Editorial

പ​​ക്ഷേ, ഈ ​​ഫോ​​ട്ടോ ഇ​​ന്ത്യ​​യി​​ലേ​​താ​​ണ്

ജോ​​ർ​​ജ് ഫ്ലോ​​യ്ഡി​​നെ മ​​റ​​ന്നോ? ക​​ട​​യി​​ൽ 20 ഡോ​​ള​​റി​​ന്‍റെ ത​​ട്ടി​​പ്പു ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് 2020 മേ​​യി​​ൽ അ​​മേ​​രി​​ക്ക​​യി​​ലെ മി​​ന​​സോ​​ട്ട​​യി​​ൽ വെ​​ള്ള​​ക്കാ​​ര​​നാ​​യ പോ​​ലീ​​സു​​കാ​​ര​​ൻ ക​​ഴു​​ത്തി​​ൽ മു​​ട്ട​​മ​​ർ​​ത്തി ശ്വാ​​സം​​മു​​ട്ടി​​ച്ചു കൊ​​ന്ന ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ര​​ൻ! “എ​​നി​​ക്കു ശ്വാ​​സം മു​​ട്ടു​​ന്നു” എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്ന ജോ​​ർ​​ജി​​ന്‍റെ മ​​ര​​ണഫ്രെ​​യിം ക​​ണ്ട ലോ​​കം ജ​​നാ​​ധി​​പ​​ത്യ അ​​മേ​​രി​​ക്ക​​യി​​ലെ വ​​ർ​​ണ​​വെ​​റി​​യെ​​യും ഭ​​ര​​ണ​​കൂ​​ട അ​​തി​​ക്ര​​മ​​ങ്ങ​​ളെ​​യും ചോ​​ദ്യംചെ​​യ്തു.

പ​​ക്ഷേ, ഇ​താ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ആ​​ൽ​​ബ​​ത്തി​​ലെ ഈ ​​ക​​റു​​ത്ത ചി​​ത്രം ഇ​​ന്ത്യ​​യി​​ലേ​​താ​​ണ്. മാ​​ര​​ക വാ​​യു​മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഞാ​​യ​​റാ​​ഴ്ച ഇ​​ന്ത്യാ ഗേ​​റ്റി​​നു സ​​മീ​​പം സ​​മ​​ര​​ത്തി​​നെ​​ത്തി​​യ​​വ​​രി​​ലൊ​​രാ​​ളെ ശ്വാ​​സം​മു​​ട്ടി​​ക്കു​​ന്ന​​ വി​​ധ​​ത്തി​​ൽ കൈ​​കൊ​​ണ്ടു നി​​ല​​ത്തു ത​​ല​​യ​​മ​​ർ​​ത്തി​​പ്പി​​ടി​​ച്ച് ഇ​​രി​​ക്കു​​ന്ന പോ​​ലീ​​സു​​കാ​​ര​​ന്‍റെ ഫോ​​ട്ടോ. പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത്, വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച​​ല്ല, പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ ക​​ഴു​​ത്തു ഞെ​​രി​​ക്കു​​ന്ന കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​നാ​​ധി​​പ​​ത്യ മ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ്.

പ്ര​​തി​​പ​​ക്ഷ​​ത്തെ കാ​​ണാ​​താ​​യ​​തോ​​ടെ​​യാ​​ണ് രാ​​ജ്യ​​ത്തു പ​​ല​​യി​​ട​​ത്തും ക​​ർ​​ഷ​​ക​​ർ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ആ​​ശ​​മാ​​ർ​​ക്കു​​മൊ​​ക്കെ സ​​മ​​ര​​ത്തി​​നി​​റ​​ങ്ങേ​​ണ്ടി​​വ​​ന്ന​​ത്. ക​​ർ​​ഷ​​ക​​രു​​ടേ​​തൊ​​ഴി​​കെ ഏ​​താ​​ണ്ടെ​​ല്ലാം അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ട്ടു. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. പ​​ക്ഷേ, സ​​ർ​​ക്കാ​​രു​​ക​​ൾ അ​​തി​​നെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത് ഏ​​കാ​​ധി​​പ​​ത്യ രീ​​തി​​യി​​ലാ​​യി​​രി​​ക്കു​​ന്നു. പ്ര​​തി​​പ​​ക്ഷ​​ത്തെ​​ക്കു​​റി​​ച്ചാ​​ണെ​​ങ്കി​​ൽ, നി​​ർ​​ജീ​​വ​​മ​​ല്ലെ​​ന്നു വേ​​ണ​​മെ​​ങ്കി​​ൽ പ​​റ​​യാം. പ​​ക്ഷേ, സ​​ജീ​​വ​​മ​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യും പ​​റ​​യാം. ഇ​​ന്ത്യ ഗേ​​റ്റി​​ലെ ഫോ​​ട്ടോ​​യി​​ൽ പ​​ല​​തും തെ​​ളി​​യു​​ന്നു​​ണ്ട്.

ഡ​​ൽ​​ഹി​​യി​​ലെ ഭ​​യാ​​ന​​ക​​മാ​​യ വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് ‘ഇ​​ന്ത്യ​​യെ​​ന്ന പു​​ക​​പ്പു​​ര’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ഇ​​ക്ക​​ഴി​​ഞ്ഞ 13ന് ​​ദീ​​പി​​ക മു​​ഖ​​പ്ര​​സം​​ഗ​​മെ​​ഴു​​തി​​യി​​രു​​ന്നു. വാ​​യുമ​​ലി​​നീ​​ക​ര​​ണം മൂ​​ലം ആ​​ഗോ​​ള​ത​​ല​​ത്തി​​ല്‍ പ്ര​​തി​​വ​​ര്‍​ഷം 25 ല​​ക്ഷം പേ​​ർ മ​​രി​​ക്കു​​ന്പോ​​ൾ അ​​തി​​ൽ 17.2 ല​​ക്ഷ​​വും ഇ​​ന്ത്യ​​യി​​ലാ​​ണെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും അ​​തി​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്നു. മെ​​ച്ച​​പ്പെ​​ട്ട വാ​​യു ഗു​​ണ​​നി​​ല​​വാ​​ര സൂ​​ചി​​ക പൂ​​ജ്യ​​ത്തി​​നും അ​​ന്പ​​തി​​നും മ​​ധ്യേ ആ​​ണെ​​ന്നി​​രി​​ക്കേ മാ​​സ​​ങ്ങ​​ളാ​​യി ഡ​​ൽ​​ഹി​​യി​​ൽ അ​​ത് ഏ​​ക​​ദേ​​ശം 400 ആ​​ണ്. പ്ര​​തി​​പ​​ക്ഷ​​മാ​​യ ‘ഇ​​ന്ത്യ’ മു​​ന്ന​​ണി ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന വി​​ഷ​​യ​​മാ​​യി​​രു​​ന്നു അ​​ത്.

പ​​ക്ഷേ, കോ​​ൺ​​ഗ്ര​​സും ആം ​​ആ​​ദ്​​മി​​യും ചി​​ല വ​​ഴി​​പാ​​ടുസ​​മ​​ര​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തൊ​​ഴി​​ച്ചാ​​ൽ ഉ​​ത്ത​​ര​​വാ​​ദി​ത്വം നി​​ർ​​വ​​ഹി​​ച്ചി​​ല്ല. അ​​വ​​രു​​ടെ ഒ​​ഴി​​വി​​ലാ​​ണ് ജ​​ന​​ങ്ങ​​ൾ​​ക്കു സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യോ താ​​ത്കാ​​ലി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ​​യോ കീ​​ഴി​​ൽ സ​​മ​​ര​​ത്തി​​നി​​റ​​ങ്ങേ​​ണ്ടി​​വ​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച ഇ​​ന്ത്യാ ഗേ​​റ്റി​​നു​​ മു​​ന്നി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധം ‘ദി​​ല്ലി കോ-​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി ഫോ​​ർ ക്ലീ​​ൻ എ​​യ​​ർ’ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടേ​​താ​​യി​​രു​​ന്നു.

ഡ​​ൽ​​ഹി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​യും ജെ​​എ​​ൻ​​യു​​വി​​ലെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത ആ ​​സ​​മ​​രം മാ​​വോ​​വാ​​ദി ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ വി​​വാ​​ദ​​ത്തി​​ലാ​​യി​​ക്ക​​ഴി​​ഞ്ഞു. പോ​​ലീ​​സി​​നെ​​തി​​രേ പെ​​പ്പ​​ർ സ്‌​​പ്രേ ഉ​​പ​​യോ​​ഗി​​ച്ച​​തും മാ​​വോ നേ​​താ​​വി​​ന്‍റെ പേ​​ര് പ്ല​​ക്കാ​​ർ​​ഡി​​ൽ എ​​ഴു​​തി​​യ​​തു​​മാ​​ണ് കാ​​ര​​ണം. ഉ​​ള്ള​​താ​​യാ​​ലും ഇ​​ല്ലാ​​ത്ത​​താ​​യാ​​ലും പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ വ​​ലി​​ച്ചി​​ഴ​​ച്ച​​തി​​നും ഒ​​രാ​​ളെ നി​​ല​​ത്തി​​ട്ടു ശ്വാ​​സംമു​​ട്ടി​​ച്ച​​തി​​നും വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നും മു​​ക​​ളി​​ൽ മാ​​വോ ബ​​ന്ധം പ്ര​​തി​​ഷ്ഠി​​ച്ചേ​​ക്കാം. മാ​​വോബ​​ന്ധ​​മി​​ല്ലാ​​ത്ത ‘ശു​​ദ്ധ പ്ര​​തി​​പ​​ക്ഷം’ അ​​ല്ല​​ലി​​ല്ലാ​​ത്ത വൈ​​റ്റ് കോ​​ള​​ർ രാ​​ഷ്‌​​ട്രീ​​യം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ ഉ​​ണ്ടാ​​കാ​​മെ​​ങ്കി​​ലും, ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം ര​​ണ്ടു സ്വ​​ഭാ​​വ​​ങ്ങ​​ളി​​ലേ​​ക്കു ചു​​രു​​ങ്ങി​​യോ എ​​ന്നു സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഭ​​രി​​ക്കു​​ന്പോ​​ൾ ഫാ​​സി​​സ്റ്റും പ്ര​​തി​​പ​​ക്ഷ​​ത്തി​​രി​​ക്കു​​ന്പോ​​ൾ ഫാ​​സി​​സ്റ്റ് വി​​രു​​ദ്ധ​​വു​​മാ​​കു​​ന്ന സ്ഥാ​​നാ​​ധി​​ഷ്ഠി​​ത സ്വ​​ഭാ​​വം. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​ന്‍റെ പാ​​ർ​​ട്ടി​​ക്കു പി​​ന്തു​​ണ ന​​ൽ​​കി​​യാ​​ലേ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കൂ എ​​ന്നു പ​​റ​​ഞ്ഞ​​ത്, മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ൻ​​ഡി​​എ സ​​ർ​​ക്കാ​​രി​​ലെ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യും എ​​ൻ​​സി​​പി നേ​​താ​​വു​​മാ​​യ അ​​ജി​​ത് പ​​വാ​​റാ​​ണ്.

നാ​​ളെ ഭ​​ര​​ണ​​ത്തി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​കു​​ക​​യും മ​​റ്റൊ​​രാ​​ൾ ഇ​​തു പ​​റ​​യു​​ക​​യും ചെ​​യ്താ​​ൽ അ​​ദ്ദേ​​ഹം ഇ​​തി​​നെ ഭ​​ര​​ണ​​കൂ​​ട ഫാ​​സി​​സ​​മെ​​ന്നു വി​​ളി​​ച്ചു​​ക​​ള​​യും. കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും വ​​രു​​മാ​​നം കു​​റ​​ഞ്ഞ ആ​​ശ​​മാ​​ർ തു​​ച്ഛ വേ​ത​ന​വ​​ർ​​ധ​​ന​​യ്ക്കു​​വേ​​ണ്ടി ന​​ട​​ത്തി​​യ സ​​മ​​ര​​ത്തെ ച​​വി​​ട്ടി​​യ​​ര​​ച്ച​​ത് സിപിഎമ്മിന്‍റെ സ​​ർ​​ക്കാ​​രാ​​ണ്. അ​​തി​​ലും മാ​​വോ ബ​​ന്ധം ആ​​രോ​​പി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

പ​​ക്ഷേ, ബി​​ജെ​​പി സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി​​യ​​തും 40 കോ​​ടി തൊ​​ഴി​​ലാ​​ളി​​ക​​ളെ ബാ​​ധി​​ക്കു​​ന്ന​​തു​​മാ​​യ തൊ​​ഴി​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്പോ​​ൾ ആ​​ശ​​മാ​​രു​​ടെ മു​​ഖം അ​​വ​​സ​​ര​​വാ​​ദ​​ത്തി​​നു ത​​ട​​സ​​മ​​ല്ല. പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റേ​​ത​​ല്ലാ​​ത്ത​​തി​​നാ​​ൽ ന്യാ​​യ​​മാ​​യ സ​​മ​​ര​​ങ്ങ​​ൾ​​പോ​​ലും അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യേ​​റി. ഇ​​ന്ത്യ ഗേ​​റ്റി​​ൽ മാ​​ത്ര​​മ​​ല്ല, നി​​യ​​മ​​സ​​ഭാ​​ ഗേ​​റ്റു​​ക​​ളി​​ലൊ​​ക്കെ ഈ ​​ക​​ഴു​​ത്തു​​ഞെ​​രി​​ക്ക​​ൽ സം​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഒ​​രി​​ട​​ത്ത് അ​വ​​ർ ഭ​​രി​​ക്കു​​ന്ന​​വ​​രാ​​യി​​രി​​ക്കും. മ​​റ്റൊ​​രി​​ട​​ത്ത് പ്ര​​തി​​പ​​ക്ഷ​​വും.

നി​​രാ​​ശാ​​ഭ​​രി​​ത​​മാ​​യൊ​​രു ഉ​​പ​​സം​​ഹാ​​ര​​ത്തി​​ന്‍റെ സ്ഥി​​തി രാ​​ജ്യ​​ത്തി​​ല്ല. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ടു​​ന്നു എ​​ന്ന​​തു​​പോ​​ലെ പ്ര​​ധാ​​ന​​മാ​​ണ്, ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളെ ചെ​​റു​​ക്കാ​​ൻ ധൈ​​ര്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളും സ്ത്രീ​​ക​​ളും ക​​ർ​​ഷ​​ക​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും വ്യ​​ക്തി​​ക​​ളും ബാ​​ക്കി​​യു​​ണ്ട് എ​​ന്ന​​ത്. ദു​​ർ​​ബ​​ല​​മാ​​യ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ ഇ​​ട​​ങ്ങ​​ളെ അ​​തു നി​​ക​​ത്തി​​യി​​ല്ലെ​​ങ്കി​​ലും വോ​​ട്ട് ചെ​​യ്യു​​ന്ന​​തി​​ന​​പ്പു​​റം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ പ്ര​​തീ​​ക്ഷ​​യാ​​ണ്. പ​​ക്ഷേ, ഇ​​ന്ത്യ ഗേ​​റ്റി​​ലെ യു​​വാ​​വ് ശ്വാ​​സം മു​​ട്ടി​​യ​​ത് അ​​യാ​​ൾ​​ക്കു​​വേ​​ണ്ടി മാ​​ത്ര​​മ​​ല്ലെ​​ന്ന് നാം ​​തി​​രി​​ച്ച​​റി​​യ​​ണം. അ​​യാ​​ളു​​ടെ പേ​​രു തി​​ര‍​യേ​​ണ്ട​​തി​​ല്ല, ന​​മ്മു​​ടെ പേ​​രു വി​​ളി​​ച്ചാ​​ൽ മ​​തി.

Editorial

ഇ​ന്ത്യ​യെ​ന്ന പു​ക​പ്പു​ര

ഇ​ന്ത്യ​ക്കാ​രെ ഇ​ഞ്ചി​ഞ്ചാ​യി കൊ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റൊ​രു ‘ഭീ​ക​രാ​ക്ര​മ​ണ’​ത്തി​നെ​തി​രേ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രു ഓ​പ്പ​റേ​ഷ​നും ഈ ​നി​മി​ഷം​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വ​ർ​ഷം​തോ​റും 17 ല​ക്ഷം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ന്ന വാ​യു​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​മി​ത മ​ദ്യ​പാ​നം​കൊ​ണ്ടു മ​രി​ക്കു​ന്ന​വ​രേ​ക്കാ​ൾ ഏ​ക​ദേ​ശം ആ​റി​ര​ട്ടി​യാ​ണ് വാ​യു​മ​ലി​നീ​ക​ര​ണം​കൊ​ണ്ടു മ​രി​ക്കു​ന്ന​വ​ർ.

മെ​ച്ച​പ്പെ​ട്ട വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക പൂ​ജ്യ​ത്തി​നും അ​ന്പ​തി​നും മ​ധ്യേ ആ​ണെ​ന്നി​രി​ക്കേ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ൽ ഇ​ത് ഗു​രു​ത​ര​മാ​യ 421ൽ ​എ​ത്തി. ലോ​ക​ത്തെ ഏ​റ്റ​വും മ​ലി​ന​മാ​യ 20 ന​ഗ​ര​ങ്ങ​ളി​ൽ 13 എ​ണ്ണം ഇ​ന്ത്യ​യി​ലാ​ണെ​ന്നാ​ണ് ആ​ഗോ​ള റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​രു​ക​ൾ നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ന്ന​ത്? എ​ന്തു​കൊ​ണ്ടാ​ണ് മ​ര​ണ​വ​ക്‌​ത്ര​ത്തി​ലു​ള്ള ജ​ന​ങ്ങ​ളും അ​തി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത​ത്? 17 മു​ത​ൽ 20 ല​ക്ഷം മ​നു​ഷ്യ​രെ ക​രി​ന്പു​ക കൊ​ല്ലു​ന്ന​ത് ഒ​രൊ​റ്റ സ്ഫോ​ട​നം​കൊ​ണ്ട​ല്ല, ഇ​ന്ത്യ​യെ​ന്ന തു​റ​ന്ന പു​ക​പ്പു​ര​യി​ലെ മ​ര​ണ​വാ​സ​ത്തി​ലൂ​ടെ​യാ​ണ​ത്.

ആ​ർ​ക്കും നേ​രേ വി​ര​ൽ ചൂ​ണ്ട​രു​ത്. ച​പ്പും ച​വ​റും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന ന​മ്മു​ടെ വീ​ട്ടു​പ​രി​സ​രം മു​ത​ൽ വ​ൻ വ്യ​വ​സാ​യ​ശാ​ല​ക​ൾ വ​രെ ഈ ​വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​ങ്കോ​ട്ട​യ്ക്ക​ടു​ത്ത് ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​തി​നു ത​ലേ​ന്ന് ശു​ദ്ധ​വാ​യു അ​വ​കാ​ശ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യാ ഗേ​റ്റി​ന​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​വ​രെ പോ​ലീ​സ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ക്ഷേ, ക​രി​യി​ല കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​വ​രോ​ടും കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ത്ത് ക​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​വ​രോ​ടും നാം ​അ​രു​തെ​ന്നു പ​റ​യാ​റി​ല്ല. അ​ങ്ങ​നെ അ​തീ​വ ഗു​രു​ത​ര​മാ​യ കാ​ർ​ബ​ൺ പു​റം​ത​ള്ള​ലി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​യ ഒ​രു ന​ട​പ​ടി​യു​മെ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ ഒ​ന്നാം പ്ര​തി​യും ന​മ്മ​ളൊ​ക്കെ കൂ​ട്ടു​പ്ര​തി​ക​ളു​മാ​യൊ​രു കു​റ്റ​പ​ത്ര​മാ​ണ് വാ​യു​മ​ലി​നീ​ക​ര​ണ​ക്കേ​സി​ൽ ത​യാ​റാ​ക്ക​പ്പെ​ടു​ന്ന​ത്.

ഏ​താ​നും ദി​വ​സം മു​ന്പാ​ണ്, ആ​ഗോ​ള ത​ല​ത്തി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളി​ല്‍ 70 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണെ​ന്ന ലാ​ന്‍​സെ​റ്റ് കൗ​ണ്ട് ഡൗ​ണ്‍ ഓ​ണ്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് ക്ലൈ​മ​റ്റ് ചെ​യ്ഞ്ചി​ന്‍റെ 2025ലെ ​ഗ്ലോ​ബ​ല്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് ല​ണ്ട​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ആ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച്, ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​തി​വ​ര്‍​ഷം 25 ല​ക്ഷം പേ​ർ മ​രി​ക്കു​ന്നു. ഇ​തി​ൽ 17.2 ല​ക്ഷ​വും ഇ​ന്ത്യ​യി​ൽ! വാ​യു​മ​ലി​നീ​ക​ര​ണ മ​ര​ണ​ങ്ങ​ളി​ൽ 44 ശ​ത​മാ​ന​വും ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മൂ​ല​മാ​ണ്. ക​ൽ​ക്ക​രി​യാ​ണ് മു​ന്നി​ൽ. പ​വ​ര്‍ പ്ലാ​ന്‍റു​ക​ളി​ലെ ക​ല്‍​ക്ക​രി 2,98,000 മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു മൂ​ലം ഉ​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം 2,69,000 മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.

2020നും 2024​നും മ​ധ്യേ കാ​ട്ടു​തീ ഉ​ണ്ടാ​ക്കി​യ മ​ലി​നീ​ക​ര​ണം പ്ര​തി​വ​ര്‍​ഷം ശ​രാ​ശ​രി 10,200 മ​ര​ണ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യി. വീ​ടു​ക​ളി​ല്‍ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​ന​ങ്ങ​ളു​ടെ മ​ലി​നീ​ക​ര​ണം മൂ​ലം ല​ക്ഷം പേ​രി​ൽ ശ​രാ​ശ​രി 113 മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. 2022ലെ ​ക​ണ​ക്കു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം മ​ര​ണ​നി​ര​ക്ക് കൂ​ടു​ത​ല്‍. 2022ല്‍ ​ഇ​ന്ത്യ​യി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള അ​കാ​ല മ​ര​ണ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​ന​ഷ്‌​ടം ജി​ഡി​പി​യു​ടെ 9.5 ശ​ത​മാ​ന​ത്തി​നു തു​ല്യ​മാ​ണ്; 30 ല​ക്ഷം കോ​ടി!

വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ൽ 2023ൽ 20 ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ മ​രി​ച്ചെ​ന്ന് വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വി​ശ​ക​ല​നം ന​ട​ത്തു​ന്ന ‘സ്റ്റേ​റ്റ് ഓ​ഫ് ഗ്ലോ​ബ​ൽ എ​യ​ർ 2025’ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​വി​ടെ നാം ​ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, പു​ക ശ്വ​സി​ച്ച് ഉ​ട​നെ കു​ഴ​ഞ്ഞു​വീ​ണ് ആ​ളു​ക​ൾ മ​രി​ക്കു​ക​യ​ല്ല. മ​ലി​ന​വാ​യു രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ക​യോ രോ​ഗ​ങ്ങ​ളു​ള്ള​വ​രെ അ​തി​വേ​ഗം മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യോ ആ​ണ്. ഇ​ന്ത്യ​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ 89 ശ​ത​മാ​ന​വും ഹൃ​ദ​യ​സ്തം​ഭ​നം, ശ്വാ​സ​കോ​ശാ​ർ​ബു​ദം, സി​ഒ​പി​ഡി (ശ്വാ​സ​കോ​ശ​സം​ബ​ന്ധ അ​സു​ഖം), പ്ര​മേ​ഹം തു​ട​ങ്ങി​യ​വ മൂ​ല​മാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

‘ഇ​ന്ത്യ​ൻ പു​ക​പ്പു​ര’​യി​ലെ ഈ ​അ​കാ​ല മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ‍ഇ​ട​പെ​ടു​ക​യും ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും വേ​ണം. മേ​ഘാ​ല​യ​യി​ലെ ബ​ർ​നി​ഹാ​ട്ട് പ​ട്ട​ണ​ത്തി​ലാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും മോ​ശ​മാ​യ വാ​യു​നി​ല​വാ​രം. മ​ലി​ന​മാ​യ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി ഒ​ന്നാ​മ​താ​ണ്. ഫാ​ക്ട​റി​ക​ളും വ്യ​വ​സാ​യ​ശാ​ല​ക​ളു​മാ​ണ് പ്ര​ധാ​ന കാ​ര​ണം. സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​തെ അ​തി​നു പ​രി​ഹാ​ര​മി​ല്ല. അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ൺ​മു​ന്നി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തു​ന്ന​ത്.

ജ​ന​ങ്ങ​ൾ ക​ഴി​വ​തും പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​പ്പോ​ൾ ട്രാ​ഫി​ക് ബ്ലോ​ക്കി​ലും സി​ഗ്ന​ലു​ക​ളി​ലും നി​ർ​ത്തി​യി​ടു​ക, വി​റ​കു​പ​യോ​ഗി​ച്ചു​ള്ള പാ​ച​കം ഒ​ഴി​വാ​ക്കു​ക​യോ പു​ക​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യു​ക, മാ​ലി​ന്യ​ങ്ങ​ളോ പ്ലാ​സ്റ്റി​ക്കോ ക​രി​യി​ല പോ​ലു​മോ ക​ത്തി​ക്കാ​തി​രി​ക്കു​ക, കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക, സം​സ്ക​ര​ണ-​ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ വ​സ്തു​ക്ക​ൾ പു​ന​രു​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യും നി​ർ​ബ​ന്ധി​ത​മാ​യും ന​ട​പ്പാ​ക്കേ​ണ്ട​താ​ണ്.

അ​കാ​ല​മ​ര​ണ​ത്തി​ന് ഇ​നി ചു​ണ്ടി​ലൊ​രു ബീ​ഡി​യോ സി​ഗ​ര​റ്റോ വേ​ണ​മെ​ന്നി​ല്ല; ശ്വാ​സ​മെ​ടു​ക്കു​ക​യേ വേ​ണ്ടൂ.

Editorial

പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങാം രാ​ഷ്‌​ട്ര​നി​ർ​മാ​ണം

 ഇ​നി​യൊ​രു മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ​പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​രാ​ഷ്‌​ട്രീ​യം ഗ്രാ​മ-​ന​ഗ​ര​ങ്ങ​ളെ വി​ഴു​ങ്ങും. 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 23,576 വാ​ർ​ഡു​ക​ളി​ലേ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​നു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന വ​ലി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. ഡി​സം​ബ​ർ 9, 11 തീ​യ​തി​ക​ളി​ലാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്. 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യ​വും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും പോ​ലെ​യു​ള്ള അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളാ​ണ് ജ​നം ഉ​ന്ന​യി​ക്കേ​ണ്ട​ത്. കാ​ര​ണം, രാ​ജ്യ​വും സം​സ്ഥാ​ന​ങ്ങ​ളു​മൊ​ക്കെ ഭ​രി​ക്കു​ന്ന​വ​രാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൈ​കൂ​പ്പി​യെ​ത്തു​ന്ന​ത്.

കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ ഇ​താ​ണു സ​മ​യം. അ​തേ​സ​മ​യം, വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ളി​ലൂ​ടെ​യു​ള്ള ഒ​രു പ​രി​ഹാ​ര​ത്തി​നും ശ്ര​മി​ക്കു​ക​യു​മ​രു​ത്. മ​ത്സ​രി​ക്കു​ന്ന​വ​രും വോ​ട്ട് ചെ​യ്യു​ന്ന​വ​രു​മൊ​ക്കെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​രോ അ​യ​ൽ​ക്കാ​രോ ആ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന​പ്പു​റം, സ്വ​യം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച ഒ​രു പെ​രു​മാ​റ്റ​ച്ച​ട്ടം നാ​മെ​ല്ലാം പാ​ലി​ക്കേ​ണ്ട​തു​മു​ണ്ട്. അ​പ​ര​ന്‍റെ വ്യ​ക്തി​ഹ​ത്യ​കൊ​ണ്ട​ല്ല, സ്വ​ന്തം വ്യ​ക്തി​മാ​ഹാ​ത്മ്യം​കൊ​ണ്ടാ​ക​ട്ടെ വി​ജ​യം. സ​മ്മ​തി​ദാ​നാ​വ​കാ​ശം പാ​ഴാ​ക്കി​ല്ലെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ത്ത്, ഈ ​ജ​നാ​ധി​പ​ത്യോ​ത്സ​വ​ത്തി​ൽ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ​ങ്കെ​ടു​ക്കാം.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത മ​ട്ട​ന്നൂ​ർ ഒ​ഴി​കെ 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ര്‍ 14ന് ​വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കും. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പേ സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളു​മൊ​ക്കെ സ​ജീ​വ​മാ​യി​രു​ന്നു. വ​ള​രെ കു​റ​ച്ചി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ളൂ. ഒ​രു വോ​ട്ട് ചെ​യ്യു​ക, സ്വ​ന്തം പാ​ർ​ട്ടി​യോ സ്ഥാ​നാ​ർ​ഥി​യോ ജ​യി​ക്കു​ക എ​ന്ന​തി​ല​പ്പു​റം അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ ജ​നം പ​ങ്കെ​ടു​ക്കു​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യാ​ണി​ത്.

രാ​ഷ്‌​ട്രീ​യ-​വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ലാ​ണ് വോ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​നി​യു​ള്ള അ​ഞ്ചു വ​ർ​ഷം ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്തെ കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. ഓ​രോ നാ​ടി​നും അ​തി​ന്‍റേ​താ​യ ആ​വ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും പൊ​തു​താ​ത്പ​ര്യ​ങ്ങ​ളെ ത​ള​ർ​ത്തു​ക​യു​മ​രു​ത്. അ​തി​ൽ പ്ര​ധാ​നം വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ളെ അ​ക​റ്റി​നി​ർ​ത്തു​ക എ​ന്ന​താ​ണ്. വ​ർ​ഗീ​യ പാ​ർ​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ മ​റ​വി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന മ​ത​ഭ്രാ​ന്ത​രെ​യും ഒ​ഴി​വാ​ക്കു​ക​ത​ന്നെ വേ​ണം.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. തെ​രു​വു​നാ​യ-​വ​ന്യ​ജീ​വി​ശ​ല്യം അ​തി​ൽ പ്ര​ധാ​ന​മാ​ണ്. മ​നു​ഷ്യ​ർ പൊ​റു​തി​മു​ട്ടി. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. കു​ടും​ബ​ശ്രീ​ക്കാ​ർ മാ​സ​ത്തി​ലൊ​രി​ക്ക​ൽ പെ​റു​ക്കു​ന്ന പ്ലാ​സ്റ്റി​ക് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണ്. നാ​ട്ടി​ലെ ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം കു​പ്പ​ത്തൊ​ട്ടി​യാ​യി. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ കേ​ര​ള​ത്തെ വി​ഴു​ങ്ങി​യി​ട്ടും പൊ​തു ക​ളി​സ്ഥ​ല​ങ്ങ​ളോ മൈ​താ​ന​ങ്ങ​ളോ പോ​ലു​മി​ല്ലാ​ത്ത​വ​യാ​ണ് വാ​ർ​ഡു​ക​ളി​ലേ​റെ​യും.

അ​തി​രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് വാ​ഹ​ന​മി​ടി​ച്ചും പ​ട്ടി ക​ടി​ച്ചും പ​രി​ക്കേ​ൽ​ക്കു​ന്ന​തു പ​തി​വാ​യി. അ​തു​പോ​ലെ, വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും പി​ടി​മു​റു​ക്കി. അ​വ​യെ ഒ​പ്പം നി​ർ​ത്തി​യു​ള്ള എ​ല്ലാ സ​ഖ്യ​ങ്ങ​ളും തു​റ​ന്നു​കാ​ട്ട​ണം. ഇ​ത്ത​ര​ക്കാ​രെ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന പാ​ർ​ട്ടി​ക​ളെ തോ​ൽ​പ്പി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. വ​ർ​ഗീ​യ​വാ​ദി​ക​ളും അ​ഴി​മ​തി​ക്കാ​രു​മൊ​ന്നും പൂ​ട്ടു പൊ​ളി​ച്ച​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തി​യ​ത്. ന​മ്മ​ൾ ആ​ന​യി​ച്ചി​രു​ത്തി​യ​താ​ണ്.

പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും വോ​ട്ടിം​ഗി​നു ത​ലേ​ന്നു​മൊ​ക്കെ വ്യ​ക്തി​ഹ​ത്യ​ക​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​തി​വാ​ണ്. പ​ക്ഷേ, നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ഉ​ള്ള​തു​പോ​ലെ​യ​ല്ല, പ​ഞ്ചാ​യ​ത്തു​ക​ളി​ലോ വാ​ർ​ഡു​ക​ളി​ലോ ഉ​ള്ള​വ​ർ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​വും മു​ഖാ​മു​ഖം കാ​ണു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യേ​ണ്ട​വ​രാ​ണ്. സ​ത്യം ചെ​രു​പ്പി​ട്ടെ​ത്തു​ന്പോ​ഴേ​ക്കും നു​ണ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രി​ക്ക​രു​ത്. അ​തു​കൊ​ണ്ട് അ​ടി​സ്ഥാ​ന മ​ര്യാ​ദ​യും മാ​ന്യ​ത​യും പാ​ലി​ക്ക​ണം.

നാ​ല് വോ​ട്ടി​നു​വേ​ണ്ടി വ്യ​ക്തി​ക​ളെ അ​ധി​ക്ഷേ​പി​ക്ക​രു​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും പെ​രു​മാ​റ്റ​ത്തി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ സു​താ​ര്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ വി​ശ്വാ​സ്യ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും വേ​ണം. ജ​നം ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ചെ​യ്യ​ട്ടെ. വോ​ട്ട് ചെ​യ്യാ​ത്ത​വ​രും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​രു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. നാം ​അ​ക്കൂ​ട്ട​ത്തി​ലി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാം.

ഒ​രു പ്ര​ധാ​ന കാ​ര്യം പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കാം. വാ​ഗ്ദാ​ന​ങ്ങ​ളോ പ്ര​ക​ട​ന പ​ത്രി​ക​ക​ളോ എ​ന്തു​മാ​ക​ട്ടെ, അ​വ എ​ന്നു ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​യാ​ത്ത​തൊ​ക്കെ വ്യാ​ജ​മാ​ണ്. വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ വി​ഷ​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ പാ​ർ​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​തു പ​റ​യി​ക്കാ​നാ​യാ​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​കും. തു​ട​ങ്ങാം, വാ​ർ​ഡു​ക​ളി​ലൂ​ടെ മി​ക​ച്ച ഒ​രി​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്തം.

Editorial

സ്വ​ർ​ണ​ക്ക​പ്പി​ൽ നു​ര​യ​ട്ടെ ഒ​ളി​മ്പി​ക്സ് വീ​ര്യം

 ഏ​റ്റ​വും ക​ഴി​വു​ള്ള​വ​രാ​ക​ണ​മെ​ന്നി​ല്ല, തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത​വ​രാ​ണ് ജ​യി​ക്കു​ന്ന​തെ​ന്നൊ​രു പ​ഴ​മൊ​ഴി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു ന​മ്മ​ള​തു ക​ണ്ടു. ക​ഴി​വു​ള്ള​വ​രും തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത​വ​രു​മാ​യ കൗ​മാ​ര​ക്കാ​ർ ത​ക​ർ​ത്തെ​റി​ഞ്ഞ റി​ക്കാ​ർ​ഡു​ക​ൾ കാ​യി​ക​കേ​ര​ള​ത്തെ ഒ​ളി​ന്പി​ക്സി​ലെ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. പ​രി​മി​തി​ക​ളു​ടെ ട്രാ​ക്കു​ക​ളി​ലൂ​ടെ പ​ന്ത​യ​ക്കു​തി​ര​ക​ളാ​കാ​ൻ അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച കാ​യി​കാ​ധ്യാ​പ​ക​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ! വ​ലി​യ പ​രാ​തി​ക​ളി​ല്ലാ​തെ കാ​യി​ക​മേ​ള പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​രി​നും ക​ഴി​ഞ്ഞു. പ​ക്ഷേ, ഇ​ന്ന​ലെ വി​ജ​യി​ക​ൾ​ക്കു കൊ​ടു​ത്ത സ്വ​ർ​ണ​ക്ക​പ്പി​ൽ നി​റ​യ്ക്കേ​ണ്ട പ​ല​തും ബാ​ക്കി​യാ​ണ്.

മി​ക​ച്ച പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ട്രാ​ക്കു​ക​ളും ആ​വ​ശ്യ​ത്തി​നു കാ​യി​കാ​ധ്യാ​പ​ക​രും കാ​യി​ക​മേ​ഖ​ല​യ്ക്കു​ള്ള ഫ​ണ്ടു​മൊ​ക്കെ ഉ​റ​പ്പാ​ക്ക​ണം. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ ദേ​ശീ​യ കാ​യി​ക​ന​യം (എ​ൻ​എ​സ്പി) അം​ഗീ​ക​രി​ച്ച​ത്. ആ​ഗോ​ള കാ​യി​ക​വേ​ദി ല​ക്ഷ്യ​മി​ടു​ന്ന അ​തി​നോ​ടു ചേ​ർ​ന്നോ അ​ല്ലാ​തെ​യോ സം​സ്ഥാ​ന​വും അ​ടി​മു​ടി പു​തു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​രു മെ​സി​യെ ഇ​വി​ടെ​യെ​ത്തി​ക്കാ​നു​ള്ള പ്ര​ക​ട​ന​പ​ര​ത​യേ​ക്കാ​ൾ എ​ത്ര​യോ ശ്രേ​ഷ്ഠ​മാ​കു​മാ​യി​രു​ന്നു ഒ​ന്നി​ല​ധി​കം മെ​സി​മാ​രെ ലോ​ക കാ​യി​ക​വേ​ദി​ക്കു സ​മ്മാ​നി​ക്കു​ന്ന​തി​നു​ള്ള ആ​ത്മാ​ർ​ഥ പ്ര​യ​ത്ന​ങ്ങ​ൾ!

കൗ​മാ​ര ഒ​ളി​ന്പി​ക്സാ​യ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഇ​ത്ത​വ​ണ ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​ര​മാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ജേ​താ​ക്ക​ളാ​യ​ത്. 203 സ്വ​ര്‍​ണ​വും 147 വെ​ള്ളി​യും 171 വെ​ങ്ക​ല​വു​മു​ള്‍​പ്പെ​ടെ 1825 പോ​യി​ന്‍റു​മാ​യാ​ണ് അ​വ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​ർ​ക്ക് ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച 117.5 പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​ക്ക​പ്പു​യ​ർ​ത്തി​യ​ത്. തൃ​ശൂ​ർ ര​ണ്ടാ​മ​തും ക​ണ്ണൂ​ർ മൂ​ന്നാ​മ​തു​മെ​ത്തി. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ മ​ല​പ്പു​റം ചാ​മ്പ്യ​ന്‍​പ​ട്ടം നി​ല​നി​ര്‍​ത്തി.

മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ ഇ​എ​ച്ച്എ​സ്എ​സ് 78 പോ​യി​ന്‍റോ​ടെ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യും ജേ​താ​ക്ക​ളാ​യി. സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ 57 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ 16 റി​ക്കാ​ര്‍​ഡു​ക​ള്‍ പി​റ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​ട്ടി​ൽ​നി​ന്ന് ഇ​ര​ട്ടി​ക്കു​തി​പ്പ്. അ​താ​യ​ത്, ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ളും കാ​യി​കാ​ധ്യാ​പ​ക​രും ത​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഇ​ര​ട്ടി​യാ​ക്കി​യി​രി​ക്കു​ന്നു. പ​ക്ഷേ, അ​തേ മി​ക​വ് കാ​യി​ക​വ​കു​പ്പി​ന് അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല.

ഒ​ളി​ന്പി​ക്സാ​ണ് ന​മ്മു​ടെ ഗോ​ൾ എ​ന്നും അ​തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് സ്കൂ​ൾ കാ​യി​ക​മേ​ള​യെ​ന്നു​മു​ള്ള സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യാ​തി​ഥി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​റു​ടെ വാ​ക്കു​ക​ൾ പ്ര​സ​ക്ത​മാ​ണ്. പ​ക്ഷേ, അ​ത്ത​രം വാ​ക്കു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം ഏ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ആ​ഘോ​ഷ​ത്തി​ന​പ്പു​റം ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ കേ​ര​ള​ത്തി​നു സാ​ക്ഷാ​ത്ക​രി​ക്കാ​നാ​കി​ല്ല. 10 വ​ർ​ഷ​ത്തി​നി​ടെ 22 സി​ന്ത​റ്റി​ക്‌ ട്രാ​ക്കു​ക​ളാ​ണ് കാ​യി​ക​വ​കു​പ്പ് നി​ർ​മി​ച്ച​ത്. ആ​ഗോ​ള​നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​ങ്ങ​ളെ​യും ട്രാ​ക്കു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന അ​തേ മി​ക​വി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തും കാ​യി​ക​താ​ര​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തും.

പ​ക്ഷേ, ഈ ​സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യെ​ന്താ​ണ്? തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്ക് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​യി​ല്ല. കോ​ഴി​ക്കോ​ട്ടും പാ​ലാ​യി​ലു​മൊ​ക്കെ ഇ​താ​ണു സ്ഥി​തി. ദേ​ശീ​യ ഗെ​യിം​സി​നു വ​രെ വേ​ദി​യാ​യ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ട്രാ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. മു​ട​ക്കി​യ കോ​ടി​ക​ളെ പി​ന്നി​ലാ​ക്കി കെ​ടു​കാ​ര്യ​സ്ഥ​ത ക​പ്പ​ടി​ക്കു​ന്നു.

റ​വ​ന്യു-​ജി​ല്ലാ-​സം​സ്ഥാ​ന മീ​റ്റു​ക​ൾ ന​ട​ത്തു​ന്ന തീ​യ​തി​ക​ളി​ൽ ഇ​ട​വേ​ള കു​റ​വാ​ണെ​ന്ന പ​രാ​തി​യും പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്. ട്രാ​ക്കി​നു പു​റ​ത്ത് കു​ട്ടി​ക​ളെ ഓ​ടി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. അ​തു​പോ​ലെ പ്രാ​യ​ത്ത​ട്ടി​പ്പും ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​ക്ക് അ​വ​സ​രം കി​ട്ടാ​തെ വ​ന്ന​തു​മൊ​ക്കെ അ​ന്വേ​ഷി​ച്ച് കാ​യി​ക​മേ​ള​യെ കൂ​ടു​ത​ൽ സു​താ​ര്യ​വും സൗ​ഹാ​ർ​ദ​പ​ര​വു​മാ​ക്ക​ണം. കാ​യി​കാ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു നി​ക​ത്തു​ക​യും അ​വ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക​യും വേ​ണം.

ത​സ്തി​ക മാ​ന​ദ​ണ്ഡം ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ആ​രോ​ഗ്യ കാ​യി​ക വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധി​ത പാ​ഠ്യ​വി​ഷ​യ​മാ​ക്കി മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കാ​യി​കാ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​യു​ക്ത കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ലാ​യി​രു​ന്നു. പ്ര​ഥ​മ കോ​ച്ചു​ക​ളാ​യ കാ​യി​കാ​ധ്യാ​പ​ക​രി​ല്ലാ​തെ കാ​യി​ക​താ​ര​ങ്ങ​ളി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം സ​ർ​ക്കാ​ർ തി​രി​ച്ച​റി​യാ​ൻ വൈ​ക​രു​ത്.

കാ​യി​ക​മേ​ള​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​കൂ​ടി​യാ​യ സ​ഞ്ജു സാം​സ​ൺ, സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 100 മീ​റ്റ​ർ റി​ക്കാ​ർ​ഡ് നേ​ടി​യ ഇ​ടു​ക്കി സി​എ​ച്ച്എ​സ് കാ​ൽ​വ​രി മൗ​ണ്ട് സ്കൂ​ളി​ലെ ദേ​വ​പ്രി​യ ഷൈ​ബു​വി​നെ​യും 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും റി​ക്കാ​ർ​ഡ് നേ​ടി​യ ചാ​ര​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് ഡി​വി​എ​ച്ച്എ​സ്എ​സി​ലെ അ​തു​ൽ ടി. ​എ​മ്മി​നെ​യും ഏ​റ്റെ​ടു​ക്കു​മെ​ന്ന വാ​ർ​ത്ത പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്. ദേ​വ​പ്രി​യ​യ്ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന സി​പി​എം തീ​രു​മാ​ന​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

പ​ക്ഷേ, കാ​യി​ക കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ ഏ​റ്റെ​ടു​ക്ക​ലാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തേ​ണ്ട​ത്. ക​ഴി​വു​ള്ള​വ​ർ​ക്കെ​ല്ലാം അ​വ​സ​രം ന​ൽ​കു​ന്ന സ്ഥി​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ കാ​യി​ക​വ​കു​പ്പ് ഇ​ന്നു തു​ട​ക്ക​മി​ട്ടാ​ൽ ഈ ​കൗ​മാ​രം ഒ​രു​നാ​ൾ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ കൊ​ടി പാ​റി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ആ​ത്മ​പ്ര​ശം​സ​ക​ളു​ടെ ഗാ​ല​റി​യി​ൽ​നി​ന്ന് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ക​ളി​ക്ക​ള​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യാ​ലും.

Editorial

ച​വ​റ്റു​കു​ട്ട​യി​ലെ​റി​യ​ണം; വ​ഖ​ഫ് ഭേ​ദ​ഗ​തി​യ​ല്ല, പ്രീ​ണ​നം

ബി​ഹാ​റി​ൽ ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം ച​വ​റ്റു​കു​ട്ട​യി​ൽ എ​റി​യു​മെ​ന്നാ​ണ് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞ​ത്.

ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ത്രം അ​ഭി​പ്രാ​യ​മാ​ണോ​യെ​ന്ന​റി​യാ​ൻ വ​ഖ​ഫ് ഇ​ര​ക​ൾ​ക്കും ആ​പ​ത്ത് തി​രി​ച്ച​റി​ഞ്ഞ​വ​ർ​ക്കു​മൊ​ക്കെ ആ​ഗ്ര​ഹ​മു​ണ്ട്. ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ന​യ​മാ​ണെ​ങ്കി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം.

കോ​ൺ​ഗ്ര​സ് ന​ട​പ്പാ​ക്കി​യ നി​യ​മ​ത്തി​ലെ കൈ​യേ​റ്റ വ​കു​പ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ബി​ജെ​പി ഭേ​ദ​ഗ​തി വ​രു​ത്തി. ഇ​തി​നെ​തി​രേ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ ഹ​ർ​ജി കൊ​ടു​ത്തെ​ങ്കി​ലും ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര-​ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ വ​കു​പ്പു​ക​ളി​ലെ ഭേ​ദ​ഗ​തി സു​പ്രീം​കോ​ട​തി​യും ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല.

മ​റ്റു​ള്ള​വ​രു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​നു​ള്ള വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ത​ന്ത്ര​ത്തെ​ക്കു​റി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ച​ത് ര​ണ്ടാ​ഴ്ച മു​ന്പാ​ണ്. ഭേ​ദ​ഗ​തി​ക​ൾ ച​വ​റ്റു​കു​ട്ട​യി​ലെ​റി​യു​മെ​ന്ന് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് തേ​ജ​സ്വി ആ​ണ​യി​ട്ടി​രി​ക്കു​ന്ന​ത്.

ബി​ഹാ​റി​ലെ മു​സ്‌​ലിം വോ​ട്ടാ​ണു ല​ക്ഷ്യം. മ​റു​വ​ശ​ത്ത് ഹി​ന്ദു വോ​ട്ടും. ഇ​രു​കൂ​ട്ട​രും ത​ങ്ങ​ളു​ടേ​താ​യ ന്യാ​യ​ങ്ങ​ൾ നി​ര​ത്തി ഇ​ന്ത്യ​യെ മ​ത​ത്തി​ന്‍റെ പേ​രി​ൽ വീ​ണ്ടും വി​ഭ​ജി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും വേ​ണ്ടാ​ത്ത​വ​ർ എ​വി​ടെ പോ​കും?

ക​ത്തി​ഹാ​ർ, കി​ഷ​ൻ​ഗ​ഞ്ച്, അ​രാ​രി​യ ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ‌​ടു​പ്പു റാ​ലി​യി​ലാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ് മു​സ്‌​ലിം പ്രീ​ണ​ന​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റ​ത്തെ​ത്തി​യ​ത്.

“ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം ച​വ​റ്റു​കു​ട്ട​യി​ലെ​റി​യും. രാ​ജ്യ​ത്തെ വ​ർ​ഗീ​യ​ശ​ക്തി​ക​ളു​മാ​യി എ​ന്‍റെ പി​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ഒ​രി​ക്ക​ലും സ​ന്ധി ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ എ​ല്ലാ​യ്പോ​ഴും അ​ത്ത​രം ശ​ക്തി​ക​ളെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം കാ​ര​ണ​മാ​ണ് ആ​ർ​എ​സ്എ​സും അ​തി​ന്‍റെ പ​രി​വാ​ര സം​ഘ​ട​ന​ക​ളും സം​സ്ഥാ​ന​ത്തും രാ​ജ്യ​ത്തും വ​ർ​ഗീ​യ​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.” ത​ന്‍റെ പി​താ​വ് ഹി​ന്ദു​ത്വ​യു​മാ​യി സ​ന്ധി ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന അ​ദ്ദേ​ഹം മു​സ്‌​ലിം തീ​വ്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് അ​പ​മാ​ന​മാ​യി കാ​ണു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും അ​തേ ശൈ​ലി​യാ​ണി​ത്.

അ​തു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ക്കേ​ണ്ട​ത് മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി​യാ​യി​രി​ക്ക​ണ​മെ​ന്ന് പ​ച്ച​യ്ക്കു വ​ർ​ഗീ​യ​ത പ​റ​യാ​നും, പ​റ​ഞ്ഞ​തി​ൽ ഖേ​ദ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ക്കാ​നും ആ​ളു​ക​ൾ ധൈ​ര്യ​പ്പെ​ടു​ന്ന​ത്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​ത് സം​ഘ​പ​രി​വാ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​കു​റ്റം പൊ​തു​ബോ​ധ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

എ​ല്ലാ വ​ർ​ഗീ​യ​ത​ക​ളെ​യും ഒ​രു​പോ​ലെ തോ​ൽ​പ്പി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും നാം ​കാ​ണു​ന്നി​ല്ല. അ​തി​ന്‍റെ ഫ​ല​മാ​ണ്; വ​ഖ​ഫ് നി​യ​മ​ത്തെ​യ​ല്ല, അ​തി​ന്‍റെ നി​യ​മ​വി​രു​ദ്ധ​വും ജ​ന​ദ്രോ​ഹ​പ​ര​വു​മാ​യ വ​കു​പ്പു​ക​ളെ പോ​ലും തൊ​ടാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന ല​ജ്ജാ​ക​ര​മാ​യ വ​ർ​ഗീ​യ നി​ല​പാ​ട്. ര​ണ്ടു വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ചേ​രി​ക​ൾ​ക്കി​ട​യി​ൽ ശ്വാ​സം മു​ട്ടു​ക​യാ​ണ് ജ​നം.

ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ലും ‘മ​തേ​ത​ര പാ​ർ​ട്ടി’​ക​ളു​ടെ ഈ ​പ​ക്ഷ​പാ​തം ദൃ​ശ്യ​മാ​ണ്. അ​വ​രു​ടെ യു​ദ്ധ​വി​രു​ദ്ധ​ത​യും മ​നു​ഷ്യാ​വ​കാ​ശ സ​ങ്ക​ട​ങ്ങ​ളും, കൂ​ട്ട​ക്കു​രു​തി​ക്കും പ​ലാ​യ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ങ്ങ​ളു​മൊ​ക്കെ ഗാ​സ​യ്ക്ക​പ്പു​റ​ത്തെ കു​രു​തി​ക്ക​ള​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​ല്ല.

ആ​ഗോ​ള തീ​വ്ര​വാ​ദി​ക​ളെ തീ​വ്ര​വാ​ദി​ക​ളെ​ന്നു വി​ളി​ക്കു​ന്ന പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കു​പോ​ലും ര​ക്ഷ​യി​ല്ല. ത​ങ്ങ​ളു​ടെ പ​ര​മ​മാ​യ ല​ക്ഷ്യം ക്രൈ​സ്ത​വ​രും യ​ഹൂ​ദ​രു​മി​ല്ലാ​ത്ത ലോ​ക​മാ​ണെ​ന്നു മ​റ​യി​ല്ലാ​തെ പ​റ​യു​ന്ന ആ​ഗോ​ള ഭീ​ക​ര​പ്ര​സ്ഥാ​ന​ത്തെ ഇ​വി​ടെ വം​ശീ​യ-​ഫാ​സി​സ്റ്റെ​ന്ന​ല്ല, സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളെ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്! ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഇ​ര​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യി​ല്ലാ​ത്ത ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ​യും വേ​ഷം മാ​റി​യെ​ത്തു​ന്ന പ​ക്ഷ​പാ​തി​ക​ളു​ടെ​യും രാ​ഷ്‌​ട്രീ​യം ആ​ളു​ക​ൾ​ക്കു മ​ന​സി​ലാ​കു​ന്നു​ണ്ട്.

മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദ​ത്തെ എ​തി​ർ​ക്കു​ക​യും സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ൾ​ക്കൂ​ട്ട ഭ​ര​ണ​ത്തെ എ​തി​ർ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ൻ​ഡി​എ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മ​റു​പു​റം മാ​ത്ര​മാ​ണി​ത്. വ​ർ​ഗീ​യ​വി​രു​ദ്ധ​ത ശ​ക്തി പ്രാ​പി​ക്കേ​ണ്ട​ത് ഈ ​രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യ​മാ​യ കാ​ല​ത്ത് മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കൊ​ടി ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മി​ല്ലാ​താ​യി.

എ​ൻ​ഡി​എ സ​ഖ്യം ഹി​ന്ദു​ത്വ​യു​ടെ​യും, ഇ​ന്ത്യ മു​ന്ന​ണി മു​സ്‌​ലിം പ്രീ​ണ​ന​ത്തി​ന്‍റെ​യും പ​താ​ക വ​ഹി​ച്ചു​കൊ​ണ്ട് മു​ഖാ​മു​ഖം നി​ന്ന് പ​ര​സ്പ​രം വ​ള​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ​രോ​ക്ഷ​മാ​യ ഈ ​ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി ആ​രെ​ന്ന ത​ർ​ക്ക​ത്തി​നി​ട​യി​ൽ വി​ഭ​ജ​ന​ത്തി​ന്‍റെ ആ​ഴ​മേ​റു​ന്ന​ത് ആ​രു​മ​റി​യു​ന്നി​ല്ല.

വ​ഖ​ഫ് പോ​ലു​ള്ള കൈ​യേ​റ്റ നി​യ​മ​ത്തെ​യും ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ​യും ചെ​റു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ, ഉ​ത്ത​രേ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന നി​കൃ​ഷ്ട രാ​ഷ്‌​ട്രീ​യം പു​റ​ത്തെ​ടു​ക്കും.

അ​ല്ലെ​ങ്കി​ൽ സം​ഘ​പ​രി​വാ​റാ​ക്കും. ഉ​ത്ത​രേ​ന്ത്യ​യി​ലെ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്ക​ണ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ മ​ത​മൗ​ലി​ക​വാ​ദ​ങ്ങ​ളെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ കൈ​വെ​ടി​യേ​ണ്ട​താ​ണ്. വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും അ​ത്ര ആ​പ​ത്ക​ര​മാ​യി വ​ള​ർ​ന്നു​ക​ഴി​ഞ്ഞു. ഇ​തു​വ​രെ വ​ർ​ഗീ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത സ​മു​ദാ​യ​ങ്ങ​ളി​ലും അ​ത്ത​രം മു​ള​ക​ൾ പൊ​ട്ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പോ​പ്പു​ല​ർ ഫ്ര​ണ്ട് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ​ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് ഹി​ന്ദു​ത്വ​യു​ടെ മ​ർ​ദ​ന​മേ​റ്റ​വ​രും മ​തേ​ത​ര ചി​ന്താ​ഗ​തി​യു​ള്ള​വ​രും മാ​ത്ര​മ​ല്ല, അ​വ​ലും മ​ല​രും കു​ന്തി​രി​ക്ക​വും വാ​ങ്ങി​വ​യ്ക്കാ​ൻ മു​ന്ന​റി​യി​പ്പു ത​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ക​റ​ക​ള​ഞ്ഞ മ​ത​മൗ​ലി​ക​വാ​ദി​ക​ളു​മു​ണ്ടെ​ന്നു തി​രി​ച്ച​റി​യ​ണം.

ഭ​ര​ണ​ഘ​ട​ന​യെ കൈ​യി​ൽ പി​ടി​ച്ചാ​ൽ പോ​രാ, നെ​ഞ്ചി​ലേ​റ്റ​ണം. രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ഭ​ര​ണ​ഘ​ട​ന​യും പൊ​ക്കി​പ്പി​ടി​ച്ചു ന​ട​ന്ന​യാ​ളാ​ണ് ഇ​പ്പോ​ൾ വ​ഖ​ഫി​ലെ അ​ധി​നി​വേ​ശ വ​കു​പ്പു​ക​ളി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ ച​വ​റ്റു​കു​ട്ട​യി​ലെ​റി​യു​മെ​ന്നു പ​റ​ഞ്ഞ​ത്. ആ ​പ്ര​സം​ഗ​വും ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ നി​ശ​ബ്ദ​ത​യും കേ​ര​ള​ത്തി​ലും വാ​ചാ​ല​മാ​കു​ന്ന​ത് മ​റ​ക്ക​രു​ത്.

Latest News

Up